ന്യൂഡല്‍ഹി: സമ്പൂര്‍ണ ലോക്‌ഡൗണ്‍ ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കൊവിഡ് ബാധയില്‍ രാജ്യത്തെ ആകെ മരണം 25 ആയി. ഞായറാഴ്ച രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ജമ്മു കശ്‌മീര്‍, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഓരോ മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്. ജമ്മു കശ്‌മീരിലെ ബാരാമുള്ളയിലാണ് ഒടുവിലത്തെ മരണം. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ കൊവിഡ് ചികില്‍സയിലുണ്ടായിരുന്ന 45കാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ അഞ്ചായി. 979 പേര്‍ക്കാണ് രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.12 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതോടെ മഹാരാഷ്‌ട്രയിലെ രോഗബാധിതരുടെ എണ്ണം 193 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്‌ട്ര. ചികില്‍സയിലുണ്ടായിരുന്നവരില്‍ 86 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
ഇന്ത്യയില്‍ കൊവിഡ് മരണം 25 - കൊവിഡ് വാര്‍ത്തകള്‍
ഇന്ന് രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ജമ്മു കശ്‌മീര്‍, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഓരോ മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്.