കൊവിഡ് ഭീഷണി; ഒഡിഷയിലെ ഇന്‍റലിജന്‍സ് ബ്യൂറോ അടച്ചു - കൊവിഡ് ഭീഷണി
ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ കൊവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടി വന്നതിനാലാണ് ഓഫീസ് അടച്ചത്.മുഴുവന്‍ ജീവനക്കാരോടും ഹോം ക്വാറന്‍റയിനില്‍ ഇരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കൊവിഡ് ഭീഷണി; ഒഡിഷയിലെ ഇന്‍റലിജന്‍സ് ബ്യൂറോ അടച്ചു
ഭുവനേശ്വര്‍: കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ഒഡിഷയിലെ ഇന്‍റലിജന്‍സ് ബ്യൂറോ അടച്ചു. ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ കൊവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടി വന്നതിനെ തുടർന്ന് കരുതല്‍ നടപടിയുടെ ഭാഗമായാണ് ഓഫീസ് അടച്ചത്. മുഴുവന്‍ ജീവനക്കാരോടും ഹോം ക്വാറന്‍റയിനിലിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഭുവനേശ്വറിലെ ആര്‍.എന്‍ സിംഗ്‌ദിയോ മാര്‍ഗിലെ ഓഫീസ് പൂട്ടി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ സീല്‍ വെച്ചിട്ടുണ്ട്. ജീവനക്കാരുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. അസമിലെ മറ്റൊരു ജില്ലയായ കേന്ത്രപാരയിലെ 11 ഗ്രാമങ്ങളും കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്ന് നിരീക്ഷണത്തിലാണ്.