കൊവിഡ് 19 ലോകം മുഴുവൻ പകരുന്ന സാഹചര്യത്തില്‍ ഇന്ത്യ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളെ ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ ഫ്രഞ്ച് സ്ഥാനപതി ഇമ്മാനുവൽ ലെനെയ്ൻ പ്രശംസിച്ചു. പകർച്ചവ്യാധിയെ നേരിടാൻ വ്യക്തിപരമായ അച്ചടക്കത്തിന്‍റെ അതിർത്തികൾ അടച്ചുപൂട്ടേണ്ടത് ആവശ്യമാണെന്ന് മുതിർന്ന പത്രപ്രവർത്തക സ്മിത ശർമ്മയോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
എന്നാൽ, സർക്കാരുകൾ പാക്കേജുകൾ പ്രഖ്യാപിക്കുകയും പ്രതിസന്ധിയുടെ സാമ്പത്തിക ആഘാതം നേരിടാൻ സഹായിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ലെനെയ്നും സ്മിതയും തമ്മിലുള്ള അഭിമുഖത്തിന്‍റെ സാരാംശം താഴെ പറയുന്നു
- ഫ്രാൻസിലെ നിലവിലെ സ്ഥിതി എന്താണ്? യൂറോപ്പ് പൂര്‍ണമായി അടച്ചു പൂട്ടുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളികളായി എന്തൊക്കെയാണ് കാണുന്നത്?
ഇപ്പോള്‍ ഫ്രാൻസ് ഒരു യുദ്ധത്തിലാണ്. ഞങ്ങളുടെ പ്രസിഡന്‍റ് പറഞ്ഞതുപോലെ ഇത് ഒരു ശുചീകരണസംബന്ധമായ യുദ്ധമാണെങ്കിലും മറ്റൊരു തരത്തിൽ ഇതൊരു യുദ്ധം തന്നെയാണ്. ഞങ്ങൾ ഇതില്‍ വിജയിക്കും. എന്നാൽ അതിന് അച്ചടക്കം അനിവാര്യമാണ്. ഫ്രഞ്ച് ജനത ഈ മനോഭാവത്തിലാണ് ഇപ്പോള്‍ ജീവിക്കുന്നത്.
- കൊവിഡ് എന്ന മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ ജി-7 രാജ്യങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വാധീനം ചെലുത്തുന്നത് എങ്ങനെ കാണുന്നു? ജി 7, ജി 20-സാർക്ക് സംരംഭങ്ങളെ ബന്ധിപ്പിക്കുന്നത് പ്രധാനമാണോ?
അന്താരാഷ്ട്ര സഹകരണം പ്രധാനമാണെന്ന പോലെ വൈറസിനെതിരെ പോരാടുന്നതും പ്രധാനമാണ്. ഈ വൈറസിന് അതിരുകളില്ല. ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ നാം ശ്രമങ്ങളിൽ പങ്കുചേരേണ്ടതുണ്ട്. ഈ പ്രതിസന്ധിയുടെ സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിനും ഏകോപനം പ്രധാനമാണ്. അതിനാലാണ് എല്ലാ അന്താരാഷ്ട്ര ഫോറങ്ങളിലും നാം ശ്രമം നടത്തേണ്ടത്. ആരോഗ്യം, സാമ്പത്തിക പ്രശ്‌നങ്ങൾ എന്നിവയിൽ ആഗോളതലത്തിൽ ഇന്ത്യ വളരെയധികം സമയബന്ധിതമായി മുൻകൈയെടുക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. 2022ൽ ജി-20യുടെ ഭാവി പ്രസിഡന്‍റ് എന്ന നിലയിൽ ഇന്ത്യ ഒരു പ്രാദേശിക ശക്തിയായി സാർക്കിനുള്ളിൽ കാര്യനിരതരാകുന്നുണ്ട്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ഇന്ത്യക്ക് സഹായിക്കാനാകുന്നത് വളരെ സമയോചിതമാണ്.
- ഈ പകർച്ചവ്യാധി തടയുന്നതിനായി രാജ്യങ്ങൾ അതിർത്തികൾ അടച്ചുപൂട്ടുന്ന സാഹചര്യത്തെ എങ്ങനെ അവലോകനം ചെയ്യുന്നു? യുകെ നിർദേശിച്ച കൂട്ടായ രോഗപ്രതിരോധ പ്രവർത്തനത്തിന്‍റെ പ്രയോജനങ്ങളെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?
ഒരു പകർച്ചവ്യാധി തടയുന്നതിനായി ചെയ്യേണ്ട പ്രധാന കാര്യം സാമൂഹിക സമ്പർക്കം പരിമിതപ്പെടുത്തുക എന്നതാണ്. വ്യക്തിപരമായ അച്ചടക്കത്തിലൂടെയാണ് അത് നേടേണ്ടത്. അന്താരാഷ്ട്ര യാത്രകള്‍ പരിമിതപ്പെടുത്തിയും അതിർത്തികൾ അടച്ചുകൊണ്ടും കൂടി നടപ്പിലാകേണ്ടതാണ് നമ്മള്‍ വിശേഷിപ്പിക്കുന്ന സാമൂഹിക അകലം. എന്നാൽ പ്രതിരോധശേഷി കൈവരിക്കുന്നതിന് ആദ്യം പകർച്ചവ്യാധിയുടെ ഒരു ഘട്ടത്തിലും നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ കൈകാര്യം പറ്റുന്നതിനെക്കാള്‍ കൂടുതല്‍ രോഗികളെ കൊണ്ട് വീര്‍പ്പുമുട്ടുന്നില്ലെന്നു ഉറപ്പാക്കേണ്ടതുണ്ട്. ഇതിന് അർഥം വൈറസ് വളരെ വേഗത്തിൽ പടരരുത്. അതുകൊണ്ടാണ് രോഗികളെയും രോഗലക്ഷണം ഉള്ളവരെയും മാറ്റി നിര്‍ത്തി ചികിത്സിക്കാന്‍ നടപടികൾ സ്വീകരിക്കുന്നത്.
- ആഗോള സമ്പദ്‌വ്യവസ്ഥ നേരിടാന്‍ പോകുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?
മൊത്തമായും നമ്മൾ വിലയിരുത്തൽ നടത്തേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ നമുക്കറിയാവുന്ന കാര്യം, ആഘാതം പ്രധാനവും വലുതുമായിരിക്കും. എല്ലാ ലോക സർക്കാരുകളും വൈറസിനെ ചെറുക്കാനുള്ള പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധരാണ്. ഇതിനായി ഫ്രഞ്ച് സർക്കാർ ഇതിനകം ഒരു പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ അധികാരികളും ഇതേ മനോഭാവത്തിലാണ് പ്രവർത്തിക്കുന്നതെന്ന് എനിക്കറിയാം. നമ്മള്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്ന അന്താരാഷ്ട്ര സഹകരണവും സഹായകമായി മാറും. ആർക്കും സ്വന്തമായി സാമ്പത്തിക വളർച്ചയും തൊഴിലും നിലനിർത്താൻ കഴിയില്ല. ഇതിന് പൊതുവായ ശ്രമങ്ങൾ ആവശ്യമാണ്.