ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് മോട്ടോർ വെഹിക്കിൾ ആക്‌ട്, സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ് എന്നിവയുമായി ബന്ധപ്പെട്ട രേഖകളുടെ സാധുത ജൂൺ 30 വരെ നീട്ടി. 2020 ഫെബ്രുവരി ഒന്നിനും 2020 ജൂൺ 30നും ഇടയിൽ കാലാവധി അവസാനിക്കുന്ന രേഖകളുടെ സാധുതയാണ് നീട്ടിയത്.
ലോക്ക് ഡൗൺ സമയത്ത് രേഖകൾ പുതുക്കാൻ കഴിയാത്തതിനാൽ, 2020 ഫെബ്രുവരി ഒന്ന് മുതൽ 2020 ജൂൺ 30 വരെ കാലാവധി അവസാനിക്കുന്ന എംവി ആക്‌ട് 1988, സിഎംവി റൂൾസ് 1989 എന്നിവയുമായി ബന്ധപ്പെട്ട വിവിധ രേഖകൾ സാധുവായി കണക്കാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു.