അമൃത്‌സർ: മഹാരാഷ്‌ട്രയില്‍ നിന്നും തീർഥാടനം കഴിഞ്ഞ് പഞ്ചാബിലേക്ക് മടങ്ങിയ 23 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തക്കാത്ത് ശ്രീ ഹസൂർ സാഹിബ് തീർഥാടകർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് അമൃത്‌സർ ഡെപ്യൂട്ടി കമ്മീഷ്‌ണർ ശിവദുലാർ സിംഗ് ഡില്ലോണ്‍ പറഞ്ഞു. ഇന്നാണ് സംഘം നാട്ടില്‍ തിരിച്ചെത്തിയത്. കൊവിഡ് സ്ഥിരീകരിച്ച തീർഥാടകരെ ഗുരു നാനാക്ക് ദേവ് ആശുപത്രിയിലെ ഐസൊലേഷന്‍ വാർഡിലേക്ക് മാറ്റി. വൈറസ് ബാധിതരുമായി ബന്ധപ്പെട്ടെന്ന് കണ്ടെത്തിയ മറ്റുള്ളവരോട് ഹോം ക്വാറന്‍റയിനില്‍ കഴിയാന്‍ നിർദ്ദേശിച്ചു. അതേസമയം പഞ്ചാബില്‍ കൊവിഡ് ബാധിതരുടെ എണ്ണം 357 ആയി. വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 19 ആയി.
മഹാരാഷ്‌ട്രയില്‍ നിന്നെത്തിയ 23 പഞ്ചാബ് സ്വദേശികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - ലോക്ക്‌ഡൗണ്‍ വാർത്ത
മഹാരാഷ്‌ട്രയിലെ തക്കാത്ത് ശ്രീ ഹസൂർ സാഹിബില്‍ തീർഥാടനം നടത്തി മടങ്ങിയ സംഘത്തില്‍പെട്ടവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് പൊലീസ്