ജയ്‌പൂര്‍: രാജസ്ഥാനില്‍ ഏഴ് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. 489 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. പുതുതായി 149 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 22,212 ആയി ഉയര്‍ന്നു. 4,846 പേരാണ് ചികിത്സയിലുള്ളത്. 16,504 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
പാലിയിൽ മൂന്ന് പേരും ജോധ്പൂരില്‍ രണ്ട് പേരും നാഗൂര്‍, ഉദയ്‌പൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവുമാണ് മരിച്ചത്. ജയ്‌പൂരില്‍ മാത്രം 169 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ജോധ്‌പൂരില്‍ 64 പേരും ഭരത്പൂരിൽ 40 പേരും കോട്ടയില്‍ 26 പേരും അജ്‌മീറില്‍ 22 പേരും ബിക്കാനീറില്‍ 18 പേരും നാഗൂറില്‍ 15 പേരും ധോല്‍പൂരില്‍ 11 പേരും കൊവിഡ് ബാധിച്ച് മരിച്ചു.