ETV Bharat / bharat

പശ്ചിമ ബംഗാളിൽ 42 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു - പശ്ചിമ ബംഗാൾ

നോർത്ത് 24 പർഗാനയില്‍ നിന്നാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്

COVID-19 death toll  Bengal with record 42 more fatalities  പശ്ചിമ ബംഗാൾ  കൊവിഡ് ബാധിച്ച് മരിച്ചു
പശ്ചിമ ബംഗാളിൽ 42 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
author img

By

Published : Jul 26, 2020, 12:31 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 42 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,332 ആയി ഉയർന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. 2,404 പുതിയ കൊവിഡ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 56,377 ആയി ഉയർന്നു. നോർത്ത് 24 പർഗാനയില്‍ നിന്നാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 12 കൊവിഡ് മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. കൊൽക്കത്തയിൽ 727 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 പർഗാനയില്‍ നിന്ന് 524 കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു.

പശ്ചിമ ബംഗാളിൽ 19,391 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. 2,125 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതേ കാലയളവിൽ 15,628 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധനക്ക് അയച്ചത്. അതേസമയം പശ്ചിമ ബംഗാളിലെ ബ്രോഡ് ബേസ്ഡ് കണ്ടെയിൻമെന്‍റ് സോണുകളുടെ എണ്ണം 1,033 ആയി ഉയർന്നു. ശനിയാഴ്ച 11 സോണുകൾ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.