ഇൻഡോർ: മധ്യപ്രദേശിൽ കൊവിഡ് 19 ഏറ്റവുമധികം ബാധിച്ച ഇൻഡോറില്‍ മരിച്ചവരുടെ എണ്ണം 47 ആയി. വ്യാഴാഴ്‌ച മാത്രം അഞ്ച് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 63ഉം 52ഉം വയസുള്ള രണ്ട് സഹോദരൻമാര്‍ ഉൾപ്പെടെയുള്ളവരാണ് ഇന്നലെ മരിച്ചത്.
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ മരിച്ച മൂന്ന് പേരുടെ കൊവിഡ് പരിശോധന ഫലവും പുറത്തുവന്നു. ഇവര്‍ക്കും കൊവിഡ് ബാധിച്ചിരുന്നതായി ഇൻഡോർ ചീഫ് മെഡിക്കൽ ആന്‍റ് ഹെൽത്ത് ഓഫീസർ പ്രവീൺ ജാദിയ പറഞ്ഞു.