പട്‌ന: ബിഹാറില്‍ ആറ് കൊവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 84 ആയി. 197 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 11,111 ആയി ഉയര്‍ന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവില്‍ 2,816 പേരാണ് ചികിത്സയിലുള്ളത്. 8,211 പേര്‍ ഇതിനോടകം രോഗം ഭേദമായി ആശുപത്രി വിട്ടു.
സംസ്ഥാനത്തെ 38 ജില്ലകളിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. പട്‌ന -1,016, ഭാഗൽപൂർ -552, മധുബാനി -490, ബെഗുസാരായി-476, സിവാൻ -467, മുസാഫർപൂർ -398, മുൻഗെർ -377, സമസ്തിപൂർ -365, റോഹ്താസ് -362, കതിഹാർ -350 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ കൊവിഡ് ബാധിതരുടെ എണ്ണം. വെള്ളിയാഴ്ച വരെ 2,43,167 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്.