കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 311 ആയി. ബംഗാളില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌ത ദിവസമായായിരുന്നു വെള്ളിയാഴ്‌ച. അതേസമയം 435 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,738 ആയി. 4,236 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്. 3,119 പേര്‍ ഇതുവരെ രോഗമുക്തരായി.
പുതുതായി റിപ്പോര്‍ട്ട് ചെയ്‌ത 17 മരണങ്ങളില്‍ ഒമ്പത് പേർ കൊൽക്കത്തയിൽ നിന്നും നാല് പേർ നോർത്ത് 24 പർഗാനയിൽ നിന്നും ഉള്ളവരാണ്. നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ്, നാദിയ, പർബ മെഡിനിപോര്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോ കേസ് വീതവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കൊല്‍ക്കത്തയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 94 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഹൂഗ്ലി -82, നോർത്ത് 24 പർഗാനാസ് -60, ഹൗറ -56, പുരുലിയ -43 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്ന് പേര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തു. സംസ്ഥാനത്ത് ഇതുവരെ 2,61,288 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളത്.