ഭുവനേശ്വർ: കൊവിഡ് 19 പരിശോധക്കായുള്ള സാമ്പിളുകൾ ശേഖരിക്കാനായി ഒഡിഷയിലെ കട്ടക്കിലെ ഐടിഐ സംഘം വാക്ക് ഇൻ കിയോസ്‌ക് വികസിപ്പിച്ചു. ദക്ഷിണ കൊറിയ സ്വീകരിച്ച മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സുരക്ഷിതമായി സാമ്പിളുകൾ ശേഖരിക്കാൻ വാക്ക് ഇൻ കിയോസ്‌ക് വികസിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
പ്രത്യേകമായി തയാറാക്കിയ മൊബൈൽ ക്യൂബിക്കിൾ ക്യാബിനാണ് കിയോസ്‌ക്. മൊബിലിറ്റിക്ക് അടിയിൽ നാല് ചക്രങ്ങളും ഘടിപ്പിച്ചിരിക്കുന്നു. മുൻവശത്തായി ഒരു ജോഡി കയ്യുറകളും ഘടിപ്പിച്ചിരിക്കുന്നു. രോഗികളുടെ സാമ്പിൾ അതിലൂടെ എടുക്കാം. കയ്യുറകൾ വൃത്തിയാക്കിയ ശേഷം വീണ്ടും ഉപയോഗിക്കാം. രോഗബാധിതരായ ആളുകളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കാനാണ് ഇത്തരത്തിലൊരു സംവിധാനം കണ്ടെത്തിയത്.