പട്‌ന: സംസ്ഥാനത്തെ റേഷൻ കാർഡ് കൈവശമുള്ള എല്ലാ കുടുംബങ്ങൾക്കും ആയിരം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അനിശ്ചിതത്വത്തിലായ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് പ്രഖ്യാപനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ പഞ്ചായത്തുകൾക്കോ കീഴിലുള്ള കുടുംബങ്ങൾക്ക് മാത്രമാണ് സഹായം നൽകുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. എന്നാൽ സ്ഥിതിഗതികൾ പുനരവലോകനം ചെയ്ത ശേഷം റേഷൻ കാർഡുള്ള എല്ലാ കുടുംബങ്ങൾക്കും ഈ സഹായം വ്യാപിപ്പിക്കാനും ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) സംവിധാനം വഴി പണം ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് മാറ്റാനും തീരുമാനിക്കുകയായിരുന്നു. 100 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ബിഹാറിൽ വലിയൊരു വിഭാഗവും ദരിദ്രരും ഉപജീവനത്തിനായി അസംഘടിത മേഖലയെ ആശ്രയിക്കുന്നവരുമാണ്.
ബിഹാറിൽ റേഷൻ കാർഡുള്ളവർക്ക് 1000 രൂപ വീതം നൽകും
രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അനിശ്ചിതത്വത്തിലായ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് പ്രഖ്യാപനം.