ന്യൂഡൽഹി: മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, തമിഴ്‌നാട് എന്നിവിടങ്ങളിൽ കൊവിഡ് കേസുകൾ ദിനം പ്രതി വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ 1216 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 17,974 ആയി. 694 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. 387 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഗുജറാത്തിലെ ആകെ കേസുകളുടെ എണ്ണം 7,012 ആയി. സംസ്ഥാനത്ത് മരണസംഖ്യ 425 ആയി. ഡൽഹിയിൽ 448 പുതിയ കേസുകൾ ഉൾപ്പെടെ 5980 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 580 കേസുകൾ റിപ്പോർട്ട് ചെയ്ത ശേഷം 5409 കേസുകളുമായി തമിഴ്‌നാട് നാലാം സ്ഥാനത്താണ്. കൊവിഡ് -19 മൂലം ഡൽഹിയിൽ 66ഉം തമിഴ്‌നാട്ടിൽ 37 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ മൊത്തം കൊവിഡ് -19 കേസുകൾ 56,342 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,390 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് 3000 ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ആദ്യത്തെ കൊവിഡ് -19 കേസ് രജിസ്റ്റർ ചെയ്ത കേരളം കഴിഞ്ഞ രണ്ട് ദിവസത്തിന് ശേഷം കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ആറ് ജില്ലകളിൽ മാത്രമാണ് സജീവ കൊവിഡ് കേസുകൾ ഉള്ളത്. കേരളത്തിലെ സജീവ കേസുകളുടെ എണ്ണം 25 ആണ്. സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളുടെ വർധനവോടെ ആരോഗ്യ മന്ത്രാലയം കടുത്ത അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷൻ , മറ്റ് അസുഖങ്ങൾ എന്നിവയ്ക്ക് നിരീക്ഷണം ശക്തമാക്കണമെന്ന് സംസ്ഥാന അധികാരികളോട് ആവശ്യപ്പെട്ടു. ശരിയായ നിരീക്ഷണവും ലോക്ക് ഡൗൺ നടപടികൾ പാലിക്കുന്നതും കൊവിഡ് കേസുകളുടെ എണ്ണം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യ ഇതുവരെ 332 സർക്കാർ ലബോറട്ടറികൾ, 121 സ്വകാര്യ ലബോറട്ടറികൾ എന്നിവ വഴി 14.4 ലക്ഷം സാമ്പിളുകൾ പരിശോധന നടത്തി.