ETV Bharat / bharat

കൊവിഡ്; ഡൽഹിയിൽ ആശങ്ക വേണ്ടെന്ന് അരവിന്ദ് കെജ്‌രിവാൾ

കൊവിഡ് പരിശോധനകൾ മൂന്ന് മടങ്ങ് വർധിപ്പിച്ചതായും നിലവിൽ ഇതുവരെ 45,000 കൊവിഡ് രോഗികൾ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു

COVID-19 situation is under control Arvind Kejriwal കൊവിഡ് പരിശോധനകൾ രോഗമുക്തി അരവിന്ദ് കെജ്‌രിവാൾ സ്ഥിതി നിയന്ത്രണവിധേയ
കൊവിഡ് 19 ; ഡൽഹിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ
author img

By

Published : Jun 26, 2020, 3:13 PM IST

ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതായും സ്ഥിതി നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കൊവിഡ് പരിശോധനകൾ മൂന്ന് മടങ്ങ് വർധിപ്പിച്ചതായും നിലവിൽ ഇതുവരെ 45,000 കൊവിഡ് രോഗികൾ രോഗമുക്തി നേടിയതായും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ ഇതുവരെ കൊവിഡ് ബാധിച്ച് 2,400 പേർ മരിച്ചു. നിലവിൽ 26,000 പേർ ചികിത്സയിലാണ്. അതിൽ 6,000 പേർ ആശുപത്രികളിലാണ്. ബാക്കി രോഗികൾ വീടുകളിൽ ചികിത്സയിലാണ്. എല്ലാ രോഗികളെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സ്ഥിതിയില്ലന്നും അദ്ദേഹം വ്യക്തമാക്കി. രോഗികൾക്കായി 13,500 കിടക്കകൾ ഒരുക്കിയിട്ടുണ്ട്. ബുറാരിയിലെ ആശുപത്രിയിൽ കിടക്കകൾ വർധിപ്പിക്കുന്നതിന് സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.