ഗുജറാത്ത്: രാജ്യത്ത് ആദ്യമായി ട്രെയിന്‍ ബോഗികള്‍ ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റി. അഹമ്മദാബാദ് റെയില്‍വേ ഡിവിഷനിലാണ് ട്രെയിന്‍ ഐസൊലേഷന്‍ വാര്‍ഡ് ആക്കിമാറ്റിയത്. മണിനഗര്‍ റെയില്‍വേ ഡി പോര്‍ട്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനാണ് ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റിയത്.
സംസ്ഥാനത്തെ കൊവിഡ്-19 ഹോട്ട് സ്പോട്ടുകളില്‍ ഒന്നാണ് അഹമ്മദബാദ്. 17 ബോഗികളാണ് വാര്‍ഡുകളാക്കി മാറ്റിയത്. മറ്റ് ബോഗികള്‍ അത്യാവശ്യ മരുന്നുകള്‍ സൂക്ഷിക്കാനാണ് ഉപയോഗിക്കുന്നത്. അഞ്ച് ഡിപോര്‍ട്ടുകളിലായാണ് ഇത്തരത്തില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മിക്കുന്നുണ്ട്.
മണിനഗറില്‍ 25 ബോഗികളാണ് ഐസൊലേഷന്‍ വാര്‍ഡ് ആക്കി മാറ്റിയതെന്ന് അഹമ്മദാബാദ് റെയില്‍വേ ഡിവിഷന്‍ മാനേജര്‍ ദീപക് കുമാര്‍ ജാ അറിയിച്ചു. ഒരു കോച്ചില്‍ എട്ട് രോഗികളെ ചികിത്സിക്കാനാകും. എല്ലാ മെഡിക്കല്‍ സംവിധാനങ്ങളും കോച്ചുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാല് ശൗചാലയങ്ങളില്‍ ഒന്ന് കുളിമുറിയാക്കി മാറ്റിയിട്ടുണ്ട്.
എല്ലാ ബോഗിയിലും ഒരു ക്യാബിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കും. കുടുതല്‍ ചികിത്സ വേണ്ടവരെ ആശുപത്രികളിലേക്ക് മാറ്റും. രോഗം ലക്ഷണങ്ങള്‍ ഉള്ളവരെയാണ് ബോഗികളില്‍ ഒരുക്കിയ വാര്‍ഡിലേക്ക് മാറ്റുക. രാജ്യത്ത് 5000 ട്രെയിന്‍ ബോഗികള്‍ വാര്‍ഡുകളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. 38 പേര്‍ക്കാണ് അഹമ്മദാബാദില്‍ രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ മരിച്ചു.