മുംബൈ: മുംബൈ രാജ്‌ഭവനില്‍ 18 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മുൻകരുതല്‍ നടപടിയായി മഹാരാഷ്‌ട്ര ഗവർണർ ഭഗത് സിങ് കോശ്യാരി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കഴിഞ്ഞ ആഴ്‌ച രണ്ട് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് നൂറ് പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇതില്‍ 16 പേരുടെ പരിശോധനാഫലം പോസിറ്റീവാണെന്ന് അധികൃതര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ രാജ്ഭവനിലെ മുതിർന്ന സ്റ്റാഫ് അംഗങ്ങളുമുണ്ടെന്നാണ് വിവരം. രാജ്യത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്‌ട്രയില്‍ 2,46,600 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്. ശനിയാഴ്ച 8,139 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. കൊവിഡ് കേസുകളിലെ വര്‍ധന കണക്കിലെടുത്ത് പൂനെയില്‍ 10 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.
മുംബൈ രാജ്‌ഭവനിലെ 18 ജീവനക്കാര്‍ക്ക് കൊവിഡ് - COVID-19
രോഗം സ്ഥിരീകരിച്ചവരില്‍ രാജ്ഭവനിലെ മുതിർന്ന സ്റ്റാഫ് അംഗങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍