ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിന് പോളിസിതെമിയക്ക് ചികിത്സ നല്‍കണമെന്ന് ഡല്‍ഹി കോടതി തീഹാര്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
ചികിത്സയിൽ കഴിയുന്ന എയിംസിൽ പോളിസിതെമിയയ്ക്ക് ശരിയായ ചികിത്സ നൽകണമെന്ന ആസാദിന്‍റെ അപേക്ഷയിൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അരുൾ വർമ നിർദേശം നൽകി. രക്തസംബന്ധമായ അസുഖമുണ്ടെന്ന് മനസിലായിട്ടും മതിയായ ചികിത്സ നൽകാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
ഭീം ആർമി മേധാവിയെ ഡിസംബർ 21 ന് ഡല്‍ഹി കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഭേദഗതി വരുത്തിയ പൗരത്വ നിയമത്തിനെതിരെ ഡിസംബർ 20 ന് പൊലീസ് അനുമതിയില്ലാതെ ജമാ മസ്‌ജിദിൽ നിന്ന് ജന്തർ മന്തറിലേക്ക് മാർച്ച് സംഘടിപ്പിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്.