ഭോപ്പാൽ: മധ്യപ്രദേശിൽ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാജപുരയിലെ ഹർദോൾ നഗറിലാണ് സംഭവം. ജിതേന്ദ്ര രാജക്ക് (35), മാധുരി(32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജിതേന്ദ്രയുടെ മൃതദേഹം സീലിംഗിൽ തൂങ്ങിയ നിലിയിലും ഭാര്യ മാധുരിയുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയതെന്ന് സബ് ഇൻസ്പെക്ടർ ജയേന്ദ്ര സിംഗ് കുശ്വാഹ പറഞ്ഞു.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജിതേന്ദ്ര തൂങ്ങിമരിച്ചതാകാമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കാതെ കൃത്യമായ നിഗമനത്തിൽ എത്താനാവില്ലെന്നും പൊലീസ് പറഞ്ഞു. മൃതദേഹത്തിന്‍റെ സമീപത്ത് നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മരിച്ച നിലയിൽ കണ്ടെത്തിയ മാധുരി വീട്ടുജോലിക്കാരിയാണെന്നും ജിതേന്ദ്ര വസ്ത്രങ്ങൾ ഇസ്തിരിയിട്ട് നൽകുന്ന പണിയാണ് എടുത്തിരുന്നതെന്നും പൊലീസ് പറഞ്ഞു. ദമ്പതികൾക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. സംഭവ സമയത്ത് ഇവർ വീട്ടിൽ ഉണ്ടായിരുന്നു.