ഭുവനേശ്വര്‍: മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇന്ധനം നല്‍കില്ലെന്ന് ഒഡീഷ പ്രെട്രോള്‍ പമ്പ് ഉടമകള്‍. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് പ്രെട്രോള്‍ പമ്പ് ഉടമകളുടെ സംഘടന ജനറല്‍ സെക്രട്ടറി സഞ്ജയ് ലത്ത് അറിയിച്ചു. മാസ്‌ക് ധരിച്ചില്ലെങ്കില്‍ 200 രൂപയാണ് പിഴ. മൂന്നില്‍ കൂടുതല്‍ തവണ നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് 500 രൂപ പിഴ അടക്കണമെന്നും സംഘടനാ ജനറല്‍ സെക്രട്ടറി പറഞ്ഞു. ഒഡീഷയില്‍ 1600 പമ്പുകള്‍ ഉണ്ട്.
പമ്പുകളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാര്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയാണ് ജോലി ചെയ്യുന്നത്. മാസ്‌ക് വെക്കുന്നതിലൂടെ ജീവനക്കാനും ഉപഭോക്താക്കളും സുരക്ഷിതരാകുമെന്ന് സഞ്ജയ് ലത്ത് പറഞ്ഞു. അതുകൂടാതെ ഇന്ധനം നിറക്കാന്‍ എത്തുന്നവരോട് സാമൂഹിക അകലം പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.