ബെംഗളൂരു: കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് സുരക്ഷാ പരിശോധന ശക്തമാക്കി കർണാടക. കേരള അതിർത്തിയിലെ കൊടഗു, മംഗ്ലൂരു, ചാമരാജനഗർ, മൈസുരു എന്നീ ജില്ലകൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ ഓഫീസർ കെ. മോഹൻ അറിയിച്ചു. ചെക്ക് പോസ്റ്റുകളിൽ ആരോഗ്യ പരിശോധനയ്ക്കുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നെത്തുന്നവർക്ക് ആശുപത്രികളിൽ പ്രത്യേക ചികിത്സ സൗകര്യങ്ങൾ ഒരുക്കിയതായാണ് സൂചന.
അതേസമയം, കൊറോണ വൈറസ് ബാധിച്ച 23 രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ 28 ദിവസത്തേക്ക് ആളുകളുമായി ഇടപഴകരുതെന്ന് കർണാടക സർക്കാർ ഉത്തരവിട്ടു.