മുംബൈ: ധാരാവിയില്‍ എട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിലെ കൊവിഡ് കേസുകളുടെ എണ്ണം 2309 ആയെന്ന് ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. പ്രത്യേകിച്ച് കാരണമൊന്നും വ്യക്തമാക്കാതെ പ്രദേശത്ത് മരിക്കുന്നവരുടെ എണ്ണം വെളിപ്പെടുത്തുന്നത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അധികൃതര്‍ നിര്‍ത്തിയിരിക്കുകയാണ്.
ധാരാവിയില്‍ നിലവില്‍ 551 പേരാണ് ചികില്‍സയില്‍ തുടരുന്നത്. 1672 പേര്‍ ഇതുവരെ രോഗവിമുക്തി നേടി ആശുപത്രി വിട്ടു. കഴിഞ്ഞ 7 ദിവസത്തെ ശരാശരി എടുക്കുകയാണെങ്കില്‍ ധാരാവിയിലെ കേസുകളുടെ ഇരട്ടിക്കല്‍ നിരക്ക് 140 ദിവസം കൂടുമ്പോളാണ്. 0.55 ശതമാനമാണ് കേസ് വര്‍ധന നിരക്ക്. 2.5 സ്ക്വയര്‍ കിലോമീറ്ററായി വ്യാപിച്ചു കിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമാണ് ധാരാവി. 6.5 ലക്ഷത്തോളമാണ് ഇവിടുത്തെ ജനസംഖ്യ.