ഋഷികേഷ്: കൊവിഡ് സ്ഥിരീകരിച്ച സ്ത്രീ മരിച്ചു.നൈനിറ്റാലിൽ നിന്നുള്ള 56 വയസുകാരിയാണ് എയിംസിൽ മരിച്ചത് . മസ്തിഷ്കാഘാതം മൂലം ഏപ്രിൽ 22 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കൊറോണ കേസുകൾക്കുള്ള നോഡൽ ഓഫീസർ മധൂർ യൂനിയാൽ പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീയെ മുൻ കരുതലിന്‍റെ ഭാഗമായാണ് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്. തുടർന്ന് ഇവർക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഒന്നിലധികം അവയവങ്ങളുടെ തകരാറിനെ തുടർന്ന് ഇന്ന് രാവിലെയാണ് ഇവർ മരിച്ചത്.