അടച്ചിടലിന്‍റെ പ്രത്യാഘാതം നിര്‍ധനരില്‍ ഉണ്ടാക്കുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ ആവശ്യമായ ആശ്വാസം സര്‍ക്കാര്‍ ഒടുവില്‍ പ്രഖ്യാപിച്ചു. 1.7 ലക്ഷം കോടി രൂപ ചെലവ് വരുന്ന ഈ സാമ്പത്തിക നടപടികള്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ മാസം വരെയുള്ള ഒന്നാം പാദത്തില്‍, കാരുണ്യമായും പണമായും വിതരണം ചെയ്യപ്പെടുമ്പോള്‍, അത് പൂർണമായി വരുമാന പിന്തുണയാണ് ലക്ഷ്യമിടുന്നത്. 'പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജന' എന്ന പേരില്‍ അറിയപ്പെടുന്ന ഈ നടപടികള്‍ സമൂഹത്തിലെ പാര്‍ശ്വവര്‍ത്തികളായ വിഭാഗങ്ങളെ പരിരക്ഷിക്കുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍, വിധവകള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവരാണ് ഇതിൽ ഉൾപ്പെടുന്നത്. നേരിട്ട് പണം ബാങ്കിലേക്ക് നല്‍കിയും പൊതുവിതരണ സമ്പ്രദായത്തിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയും വരുമാന പിന്തുണ നല്‍കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യമെന്ന് പറയാം. എന്നാലിത് സര്‍ക്കാരിന് വീണ്ടും വർധിപ്പിക്കേണ്ടതായി വരും. ഒരു പക്ഷെ ഇതു കഴിഞ്ഞ് അടുത്ത ഘട്ടത്തിലും വർധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ഉയരും. പ്രത്യേകിച്ച് അടച്ചിടലിന്‍റെ കാലയളവ് നീട്ടിയാല്‍ ഉണ്ടാകാന്‍ പോകുന്ന അതിഭീമമായ അനിശ്ചിതാവസ്ഥയുടെ സാഹചര്യത്തില്‍.
ഇതിനൊക്കെ പുറമെ, അടച്ചുപൂട്ടല്‍ മൂലമുണ്ടാകുന്ന ചില ചെലവുകള്‍ അത് ബാധിച്ചവരില്‍ പിന്തുടര്‍ച്ചയായി മാറുമെന്നതിനെ കുറിച്ചും ചിന്തിക്കേണ്ടതായുണ്ട്. ഉദാഹരണത്തിന് പെന്‍ഷന്‍ പിന്‍ വലിക്കല്‍ (വിരമിക്കല്‍ സമ്പാദ്യങ്ങള്‍) പോലുള്ളവയിൽ സംസ്ഥാനത്തിനും ചെലവേറും. സാമ്പത്തിക സമാശ്വാസ നടപടികളുടെ വലിപ്പവും അതിനു വേണ്ടി വരുന്ന ചെലവിന്‍റെ വിതരണവും ഒരുപോലെ സര്‍ക്കാരിന്‍റെ പണദൗര്‍ലഭ്യതയില്‍ പ്രതിഫലിക്കും.
എന്തൊക്കെയാണ് വിട്ടു പോയിട്ടുള്ളത്?
ആശ്വാസ പാക്കേജ് ബിസിനസ് അല്ലെങ്കില്‍ ഉൽപാദക മേഖലയെ കാര്യമായി പരിഗണിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ ഇടത്തരം, ചെറുകിട, സൂക്ഷ്‌മ വ്യവസായ സ്ഥാപനങ്ങള്‍ പോലുള്ളവയ്‌ക്ക് പ്രത്യേക പിന്തുണ ആവശ്യമായി വരും. അവയാണ് അടച്ചു പൂട്ടലിലും ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്നത്. പരിമിതവും, എന്നാല്‍ നിശ്ചിത ലക്ഷ്യത്തില്‍ ശ്രദ്ധ ഊന്നുന്നതുമായ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ ഈ പ്രശ്‌നങ്ങള്‍ പിന്നീട് ഒരു ഘട്ടത്തില്‍ വ്യത്യസ്തമായി പരിഗണിക്കപ്പെട്ടേക്കും. പക്ഷെ അത്തരം നിർദേശങ്ങളോ അതു സംബന്ധിച്ച വ്യക്തതയോ ഇതുവരെ ഇല്ല.
ആർ.ബി.ഐയുടെ നടപടികള്‍
എന്നിരുന്നാലും ആര്‍.ബി.ഐയുടെ അസാധാരണമായ, ഒട്ടേറെ ധനകാര്യ നടപടികളിലൂടെ അടച്ചു പൂട്ടല്‍ കൊണ്ടുണ്ടായ പ്രത്യാഘാതങ്ങളുടെ സാമ്പത്തിക വശം പരിഹരിക്കപ്പെടും. നയനിരക്കില്‍ 75 അടിസ്ഥാന പോയിന്‍റ് വെട്ടി കുറച്ചതും അധിക ഫണ്ട് വെറുതെ വെക്കാതെ വായ്‌പ കൊടുക്കുവാന്‍ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നല്‍കിയ ഇളവുകളും കൂടാതെ, കാലാവധി വായ്‌പകളുടെ മുതൽ, പലിശ തിരിച്ചടവുകള്‍ക്ക് മൂന്ന് മാസത്തേക്ക് മൊറട്ടോറിയം നല്‍കുന്നതും, ഇങ്ങനെ നല്‍കാതിരിക്കുന്ന തവണകള്‍ നോണ്‍-പെര്‍ഫോമിങ്ങ് അസറ്റുകളായി(എന്‍പിഎ) കണക്കാക്കപ്പെടാത്തതും എല്ലാം ഈ നടപടികളില്‍ ഉള്‍പ്പെടുന്നു.
അടച്ചിടല്‍ മൂലം പണമൊഴുക്ക് തടസപ്പെട്ടതു വഴി ചില സ്ഥാപനങ്ങള്‍ക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങള്‍ മറി കടക്കുന്നതിന് ഇവയെല്ലാം ഏറെ സഹായകരമാണ്. ഉദാഹരണത്തിന് വായ്‌പാ സേവന മേഖലയില്‍ താല്‍ക്കാലിക ആശ്വാസം നല്‍കിയതും കൂടുതല്‍ ചെലവ് കുറഞ്ഞ രീതിയില്‍ വായ്‌പകള്‍ ലഭ്യമാകുന്നതും ഒക്കെ ഇതിൽപെടും. ക്ഷയിച്ചു പോയ സ്ഥാപനങ്ങളുടെ സാമ്പത്തിക പരാധീനത പരിഹരിക്കുന്നതിന് താല്‍ക്കാലിക സാമ്പത്തിക പിന്തുണ മതിയാകുമോ എന്നുള്ള കാര്യം കാത്തിരുന്ന് കാണേണ്ടതുണ്ട്. എന്തായാലും അവരുടെ പുനരുജ്ജീവനം നിലവിലുള്ള കടങ്ങള്‍ മറി കടക്കുന്നതിനും സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനായി പുതിയ വായ്‌പകള്‍ വാങ്ങുന്നതിനുമൊക്കെ ശക്തമായിരിക്കണം എന്നുള്ള കാര്യം ഉറപ്പാണ്. എന്നാൽ ബിസിനസ് മേഖലകളെ ഒഴിവാക്കി കൊണ്ടുള്ള നിലവിലെ ധനപിന്തുണ ഈ പുനരുജ്ജീവനം അത്രത്തോളം ശക്തമായിരിക്കുമെന്ന് സൂചിപ്പിക്കുന്നില്ല.
പക്ഷെ ഒരു കാര്യം ഉറപ്പാണ്. അതിവേഗം മാറികൊണ്ടിരിക്കുന്ന സാഹചര്യങ്ങളുടെ അനിശ്ചിതാവസ്ഥ എടുത്തു പറയാതിരിക്കാന്‍ വയ്യ. ബിസിനസ് മേഖലയെ പിന്തുണക്കുന്നതിനായി അൽപം ഉത്തേജക പദ്ധതികളുമായി മുന്നോട്ട് വരുവാനുള്ള സാഹചര്യമുണ്ട് സര്‍ക്കാരിന് ഇപ്പോഴും.
(ലേഖിക രേണു കോഹ്ലി, ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാക്രോ ഇക്കണോമിസ്റ്റ്. വീക്ഷണങ്ങള്‍ വ്യക്തിപരം)