ശ്രീനഗർ: ജമ്മു കശ്മീരിലെ സോപൂർ പട്ടണത്തിൽ നടന്ന ഭീകരാക്രമണത്തിൽ നിന്ന് മൂന്ന് വയസുകാരനെ രക്ഷപ്പെടുത്തിയതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും ഒരു സിവിലിയനും കൊല്ലപ്പെട്ടു. മറ്റ് രണ്ട് സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റു.
സോപൂരിലെ സുരക്ഷാ സേനക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തതായും മൂന്ന് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) ജവാൻമാർക്കും ഒരു സിവിലിയനും പരിക്കേറ്റതായും അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.