ETV Bharat / bharat

പീഡനക്കേസ് പ്രതിക്ക് കൊവിഡ്; ഛത്തീസ്‌ഗഡില്‍ 60 പൊലീസുകാര്‍ നിരീക്ഷണത്തില്‍ - rape accused

മൈസൂരില്‍ നിന്ന് അറസ്റ്റ് ചെയ്‌ത പ്രതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും സാമ്പിളുകൾ കൊവിഡ് പരിശോധനക്ക് അയച്ചു.

പൊലീസുകാര്‍ നിരീക്ഷണത്തില്‍  ഛത്തീസ്‌ഗഡ്  പീഡനക്കേസ് പ്രതി  പ്രതിക്ക് കൊവിഡ്  കൊവിഡ് 19  Chhattisgarh  cops quarantined  rape accused  COVID-19
പീഡനക്കേസ് പ്രതിക്ക് കൊവിഡ്; ഛത്തീസ്‌ഗഡില്‍ 60 പൊലീസുകാര്‍ നിരീക്ഷണത്തില്‍
author img

By

Published : Jul 6, 2020, 8:04 PM IST

ബിലസ്‌പൂര്‍: ഛത്തീസ്‌ഗഡില്‍ ബലാത്സംഗക്കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 60 പൊലീസുകാര്‍ നിരീക്ഷണത്തില്‍. കര്‍ണാടകയില്‍ നിന്ന് പിടികൂടിയ പ്രതിക്കാണ് തിങ്കളാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചത്. സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷൻ അടച്ചിടുകയും പ്രദേശം കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിക്കുകയും ചെയ്‌തു. അതേസമയം എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും സാമ്പിളുകൾ പരിശോധനക്ക് അയച്ചതായി ബിലസ്‌പൂര്‍ എസ്‌.പി പ്രശാന്ത് അഗർവാൾ പറഞ്ഞു.

കഴിഞ്ഞ മാസം രജിസ്റ്റര്‍ ചെയ്‌ത പീഡനക്കേസിലെ പ്രതിയായ 28കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥര്‍ മൈസൂരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്‌തത്. ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്‍ററിലെ മൈസൂര്‍ യൂണിറ്റില്‍ ജോലി ചെയ്‌തിരുന്ന ആളാണ് പ്രതി. ഇയാളെ ജൂലായ് നാലിനാണ് ഛത്തീസ്‌ഗഡില്‍ എത്തിച്ചത്. റിമാൻഡ് കഴിയുന്ന പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം ജയില്‍ അധികൃതരെയും അറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.