ETV Bharat / bharat

പീഡനപരാതി രജിസ്റ്റര്‍ ചെയ്യാന്‍ വൈകി; പൊലീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

പീഡനപരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതില്‍ പൊലീസിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ ദേശീയ എസ് സി എസ് ടി കമ്മീഷന്‍റെ നിര്‍ദേശം.

പോളിങ് ആയതിനാല്‍ പീഡനപരാതി രജിസ്റ്റര്‍ ചെയ്യാന്‍ വൈകി; പൊലീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം
author img

By

Published : May 11, 2019, 1:27 PM IST

ജയ്പൂര്‍ : രാജസ്ഥാനില്‍ പോളിങ് നടക്കുന്നത് കാരണം പീഡനകേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ദേശീയ എസ് സി എസ് ടി കമ്മീഷന്‍ നിര്‍ദ്ദേശം. കൂട്ടബലാത്സംഗത്തിനിരയായെന്ന് യുവതി പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് നടപടിയെടുത്തില്ല. ഏപ്രില്‍ 30 ന് നല്‍കിയ പരാതിയില്‍ പൊലീസ് കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് മെയ് 7നാണ്. ഏപ്രില്‍ 29- മെയ് 7 നും പോളിങ് ആയതിനാലാണ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് എന്നാണ് പരാതി.

എന്നാല്‍ സംഭവത്തില്‍ പ്രതികളായ ഇന്ദിര രാജ് ഗുര്‍ജര്‍, മഹേഷ് ഗുർജര്‍, അശോക് ഗുര്‍ജര്‍, ഹാന്‍സ് രാജ് ഗുര്‍ജർ, ചോട്ടെ ലാല്‍ ഗുര്‍ജര്‍, മഹേഷ് ഗുര്‍ജർ എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ഏപ്രില്‍ 26ന് ഭര്‍ത്താവുമായി യാത്രചെയ്യുന്നതിനിടയില്‍ ഒരു സംഘം ഇരുവരേയും അക്രമിച്ച ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പീഡനദൃശ്യങ്ങളെടുത്ത് സമൂഹമാധ്യമങ്ങളില്‍ ഇടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

Intro:Body:

https://www.ndtv.com/india-news/alwar-gang-rape-police-delayed-filing-fir-on-gang-rape-due-to-rajasthan-election-alleges-survivors-h-2036037?pfrom=home-topscroll

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.