ETV Bharat / bharat

കൊവിഡ് കാലത്തെ സമ്മർദ്ദത്തെ എങ്ങനെ നേരിടാം

author img

By

Published : Aug 24, 2020, 12:22 PM IST

ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിലെ ഉദ്യോഗസ്ഥരായ ഡോ. ശിൽപ സദനാട്, ഡോ. നന്ദ കിഷോർ കണ്ണൂരി എന്നിവരുടെ ലേഖനം

Coping with the stress of COVID-19 pandemic  COVID-19 pandemic  stress of COVID-19 pandemic  കൊവിഡ് കാലത്തെ സമ്മർദ്ദത്തെ എങ്ങനെ നേരിടാം  കൊവിഡ് കാലം  സമ്മർദ്ദത്തെ എങ്ങനെ നേരിടാം  കൊവിഡ്
കൊവിഡ് കാലത്തെ സമ്മർദ്ദത്തെ എങ്ങനെ നേരിടാം

‘കൊവിഡ് 19’ എന്ന വാക്ക് ആദ്യമായി കേട്ടതും അതിന് പുറകെ ലോകം മുഴുവൻ മാറി മറിഞ്ഞതിന് ശേഷവും നാം വളരെ ദൂരം പിന്നിട്ടിരിക്കുന്നു. മാസ്‌ക്കുകൾ ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും നമുക്ക് പുതിയ രീതികളാണ്. വാക്‌സിനുകളുടെ അഭാവത്തിൽ, മഹാമാരിയുടെ പകര്‍ച്ച മന്ദഗതിയിലാക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട തന്ത്രങ്ങളിലൊന്നാണ് ശാരീരിക അകലം. അകലം അടിസ്ഥാന മനുഷ്യ സ്വഭാവത്തിന് വിരുദ്ധമാണ്. മറ്റുള്ളവരുമായി ബന്ധപ്പെടാൻ ആഴത്തിലുള്ള മനുഷ്യ സഹജീവിബോധവുമായി നാം ഏറ്റുമുട്ടുന്നു. കുടുംബവുമായും ചങ്ങാതിമാരുമായും കുറഞ്ഞ ഇടപെടലുകളും, വിനോദ യാത്രകളും, കുടുംബ സംഗമങ്ങളും ഇല്ലാത്തതിനാൽ, കൊവിഡ് എന്ന മഹാമാരി ഒരു പ്രധാന സമ്മർദ്ദ കാരണമായി മാറിയിരിക്കുന്നു.

വൈറസ് ബാധിതരായ കുടുംബങ്ങൾക്ക് പോലും സമ്മർദ്ദം ഒഴിവാക്കുക എന്നത് സാധ്യമല്ല. അടുത്ത കുടുംബാംഗങ്ങൾ രോഗബാധിതരാകുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് ജനങ്ങളെ അലട്ടുന്നത്. നിലവിലെ മഹാമാരി അവസ്ഥയുമായി പൊരുത്തപ്പെടുന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. കുട്ടികൾ, പ്രായമായവർ, ക്വാറന്‍റൈനിൽ ഉള്ളവർ, ജനസംഖ്യയിലെ ദരിദ്രരും ദുർബലമായ വിഭാഗങ്ങളായ ദൈനംദിന കൂലിത്തൊഴിലാളികൾ, അസംഘടിത മേഖലയിലെ തൊഴിലാളികൾ എന്നിവരെ സംബന്ധിച്ചിടത്തോളം വളരെ വെല്ലുവിളിയാണ് നിലവിലെ അവസ്ഥ. കൊവിഡ്-19 മഹാമാരി നേരിടുന്ന ആരോഗ്യസംരക്ഷണ പ്രവർത്തകരെയും നാം മറക്കരുത്.

കൊവിഡ്-19 മഹാമാരിയോടുള്ള പൊതുജനാരോഗ്യ പ്രതികരണത്തിന്‍റെ ഭാഗമായി മാനസികാരോഗ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടത് പ്രധാനമാണ്. കൊവിഡ്-19 വ്യാപനം നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമങ്ങളിൽ ശാരീരിക ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും കുറിച്ചുള്ള പ്രധാന സന്ദേശങ്ങൾ ഉൾപ്പെടുത്തണം. ശാരീരിക അകലം പാലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പൊതുജനാരോഗ്യ പ്രചാരണങ്ങളും സാമൂഹിക ബന്ധത്തിന്‍റെ പ്രാധാന്യത്തെ ഊന്നിപ്പറയണം.

കൊവിഡ് മഹാമാരി മൂലമുണ്ടാകുന്ന സമ്മർദ്ദത്തെ നേരിടാൻ ലളിതമായ നടപടികൾ കൈക്കൊള്ളാം

മറ്റുള്ളവരുമായി ഓണ്‍ലൈനായി ബന്ധപ്പെടാം: സ്വയം നിരീക്ഷണവും സാമൂഹിക അകലവും വിരസതയുടെയും നിരാശയുടെയും വികാരങ്ങൾ ഉയര്‍ത്തിയേക്കും. ഒരു ടെലിഫോണിലൂടെ കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടുക. ഇന്‍റർനെറ്റിൽ‌ ധാരാളം സമയം ചെലവഴിക്കുക, തനിച്ചു സമയം ചെലവഴിക്കുക മുതലായ തെറ്റായ രീതികൾ തിരിച്ചറിയുകയും ഒഴിവാക്കുകയും ചെയ്യുക.

ദിനചര്യകളിൽ ഉറച്ചുനിൽക്കുക: ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ ദൈനംദിന ദിനചര്യകൾ സഹായിക്കും. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, ദിവസവും വ്യായാമം ചെയ്യുക, ഹോബികൾ പുനരാരംഭിക്കുക, നിങ്ങൾ ആസ്വദിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയ ശീലങ്ങള്‍ അവലംബിക്കുക.

സമര്‍ദ്ദം ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക: കൊവിഡ് വാർത്തകൾ നിരന്തരം കേൾക്കുന്നത് അസ്വസ്ഥതയുണ്ടാക്കും. കൊവിഡിൽ നിന്ന് സുഖം പ്രാപിച്ച ആളുകളുടെ പോസിറ്റീവ് അനുഭവങ്ങൾ പുത്തന്‍ ഉണര്‍വ് നൽകും.

അരുതാത്ത ചിന്തകളും വികാരങ്ങളും കൈകാര്യം ചെയ്യുക: നിങ്ങളുടെ ചിന്തകൾ പ്രയോഗികവും ശരിയുമാണോ എന്ന് പരിശോധിക്കുക? നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചിന്തകൾ നിങ്ങളെ സഹായിക്കാതിരിക്കുകയും മറിച്ച് വേവലാതികളും ഉത്കണ്ഠകളും വർധിപ്പിക്കുകയുമാണെങ്കില്‍ ആ ചിന്തകൾക്ക് പ്രാധാന്യം നൽകാതിരിക്കുന്നതാണ് നല്ലത്. സ്വന്തം ചിന്തകൾ നിരീക്ഷിക്കുന്നത് തെറ്റായ വികാരങ്ങള്‍ പരിമിതിപെടുത്താന്‍ സഹായിക്കുന്നു. കൊവിഡ്-19 മഹാമാരി ആരുടേയും നിയന്ത്രണത്തിലല്ല. പക്ഷേ ചിന്തകളെയും പ്രവർത്തനങ്ങളെയും നിയന്ത്രിക്കാൻ നമുക്ക് സാധിക്കും.

കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യ സംരക്ഷണം അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുകയും അവരുടെ സംശയങ്ങൾ തീര്‍ത്തുകൊടുക്കുകയും, പിന്തുണ നൽകുകയും ചെയ്യുന്നതിലൂടെ ഉറപ്പാക്കാനാകും. മൊബൈലിന്‍റെയും മറ്റ് ഉപകരണങ്ങളുടെയും അമിത ഉപയോഗം തടയുക, ഗാഡ്‌ജെറ്റുകളുടെ പരിമിതമായ ഉപയോഗം ഉറപ്പാക്കാൻ അവരുമായി സംസാരിക്കുക, അവരുടെ ദിനചര്യയുടെ ഭാഗമായി മറ്റ് പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുക തുടങ്ങിയവയെല്ലാം മികച്ച ആശയങ്ങള്‍ ആണ്.

പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുക: മഹാമാരിയുടെ സമയത്ത് രോഗം പിടിപെടുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നത് സാധാരണമാണ്. അതിനാൽ കൊവിഡിന്‍റെ ലക്ഷണങ്ങൾ മനസിലാക്കുകയും അറിയുകയും ചെയ്യേണ്ടത് പ്രധാനമാണ്. പെട്ടന്നു ഓര്‍ക്കാവുന്ന ചെയ്യാവുന്ന സ്ഥലത്ത് അടിയന്തിര ഫോൺ നമ്പറുകളും എഴുതിയിടുക. നിങ്ങളോ കുടുംബാംഗങ്ങളോ രോഗികളാണെങ്കിൽ, ഏതൊക്കെ ക്ലിനിക്ക് / ആശുപത്രികൾ സമീപത്തുണ്ടെന്നും, ആ വിഷമകരമായ സമയത്ത് ആരാണ് സഹായിക്കുകയെന്നും ലളിതമായ ഒരു പദ്ധതി തയ്യാറാക്കുക.

ഉത്കണ്ഠ നിയന്ത്രിക്കുക: ശ്വസന വ്യായാമങ്ങളിലൂടെ ഉത്കണ്ഠ കുറക്കാന്‍ ശ്രമിക്കുക. സുഖപ്രദമായ സ്ഥാനത്ത് ഇരുന്ന് കൊണ്ട് ആയാസപ്പെടാതെ ശ്വസിക്കുക. വായിലൂടെ പതുക്കെ ശ്വസനം തുടരുക. ഏകദേശം 10 മിനിറ്റ് ഈ ശ്വസനം പരിശീലിക്കുക.

കൊവിഡ് മൂലമുണ്ടായ സമ്മർദ്ദത്തെ നേരിടാൻ മുകളിൽ സൂചിപ്പിച്ച വ്യക്തിഗതമായ കാര്യങ്ങള്‍ കൂടാതെ ഒരു സമൂഹമെന്ന നിലയിൽ വ്യാധിയെ ഒരുമിച്ച് നേരിടുന്നത് വളരെ നിർ‌ണായകമാണ്. സഹകരണ മനോനില നിലനിർത്തുന്നതിനും നിലവിലെ മഹാമാരിയെ നേരിടുന്നതിനായി തയ്യാറെടുപ്പ് വർധിപ്പിക്കുന്നതിനും പ്രതിരോധം വികസിപ്പിക്കുന്നതിന് സാമൂഹിക തന്ത്രങ്ങൾ നിർമ്മിക്കേണ്ടത് പ്രധാനമാണ്. അത്തരം ഏതൊരു സംരംഭത്തിനും പൊതു സമൂഹം, രോഗികൾ‌, അവരുടെ കുടുംബങ്ങൾ‌, മറ്റ് പങ്കാളികൾ‌, മേഖലകൾ‌ എന്നിവരുമായി ഇടപഴകേണ്ടത് പ്രധാനമാണ്.

സാമൂഹിക ശാക്തീകരണത്തിനായി ഇവയൊക്കെ ചെയ്യാം:

കൊവിഡ് നേരിട്ട് ബാധിച്ച വ്യക്തികൾക്കും കുടുംബങ്ങൾക്കും ക്രൈസിസ് കൗൺസിലിംഗ് പിന്തുണ നൽകുന്നതിനായി മാനസികാരോഗ്യ സേവനങ്ങളെ പ്രാഥമിക ആരോഗ്യ പരിരക്ഷയുമായി ഫലപ്രദമായി സംയോജിപ്പിക്കുക. ജോലി നഷ്‌ടപ്പെടുന്ന വ്യക്തികൾ, ആരോഗ്യ സംരക്ഷണം, മറ്റ് തൊഴിലാളികൾ, പ്രായമായവർ, വൈകല്യമുള്ളവർ, വിപുലമായ ക്വാറന്‍റൈന് വിധേയരായ വ്യക്തികൾ എന്നിവരുൾപ്പെടെ ഉള്ളവര്‍ക്ക് കൗണ്‍സിലിങ് നൽകുക എന്നത് പ്രധാനമാണ്.

മാനസികാരോഗ്യത്തിനും അടിസ്ഥാന ആവശ്യങ്ങൾക്കും ,കൂടുതൽ ആരോഗ്യ പ്രതിരോധത്തിനും നേരിട്ടുള്ള മാർഗങ്ങൾ വർധിപ്പിക്കുന്നതിനും, തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും ഡിജിറ്റൽ ആരോഗ്യത്തിലെ പുതുമകൾ പര്യവേക്ഷണം ചെയ്യുക.

പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സാമൂഹിക സമാഹരണത്തിലൂടെയും ആശയവിനിമയ തന്ത്രങ്ങളിലൂടെയും കമ്മ്യൂണിറ്റി അധിഷ്ഠിത സ്ഥാപനങ്ങളുമായി സഹകരിക്കുക. എപ്പോൾ, എവിടെ സഹായം തേടണമെന്ന് ആളുകളെ അറിയിക്കുക.

കൊവിഡ് സമൂഹത്തിൽ ദീർഘകാലം നിലനിൽക്കുമെന്നും മനശാസ്ത്രപരമായ സ്വാധീനം ചെലുത്താൻ പോകുന്നുവെന്നും വ്യക്തമാകുന്നതിനാൽ, കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള പുനനിർമാണ ശ്രമങ്ങൾ സാമൂഹിക നീതിയുടെയും ശാക്തീകരണത്തിന്‍റെയും തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. മാത്രമല്ല ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും പ്രവർത്തനവും ഇതിന് ആവശ്യമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.