ബെംഗളൂരു: കൊവിഡ് ബാധിതനായ പൊലീസുകാരൻ ഹൃദയാഘാതം മൂലം മരിച്ചു. ഉദ്യോഗസ്ഥന്‍റെ സഹപ്രവർത്തകരായ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. വിവി പുരം ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയാണ് മരിച്ചത്. മെയ് 15 മുതൽ അവധിയിലായിരുന്ന ശേഷം ഈ മാസം ഒന്നിനാണ് ഇദ്ദേഹം ജോലിയിൽ തിരികെ പ്രവേശിച്ചത്. ശേഷം 11 ന് അവധിയിൽ പോയി. 13 ന് ബോധരഹിതനായി വീണ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചു. തുടര്‍ന്ന് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. മരണശേഷമാണ് ഉദ്യോഗസ്ഥന് കൊവിഡ് ബാധയുണ്ടെന്ന് കണ്ടെത്തിയത്. എഎസ്‌ഐയുടെ മരണത്തിന് ശേഷം എല്ലാ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ക്വാറന്‍റൈനിലാക്കിയതായി അധികൃതർ അറിയിച്ചു. അണുവിമുക്തമാക്കുന്നതിന് രണ്ട് ദിവസത്തേക്ക് പൊലീസ് സ്റ്റേഷൻ അടച്ചു. പ്രായമായ ഉദ്യോഗസ്ഥരെ ഫീൽഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് പൊലീസ് വകുപ്പ് എല്ലാ സ്റ്റേഷനിലും നിർദേശം നൽകി.
കർണാടകയിൽ കൊവിഡ് ബാധിതനായ എഎസ്‌ഐ ഹൃദയാഘാതം മൂലം മരിച്ചു
വിവി പുരം ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയാണ് മരിച്ചത്. മരണശേഷമാണ് ഉദ്യോഗസ്ഥന് കൊവിഡ് ബാധയുണ്ടെന്ന് കണ്ടെത്തിയത്