ETV Bharat / bharat

ഗാന്ധി ശാസ്ത്ര വിരുദ്ധനെന്നത് തെറ്റിദ്ധാരണ: ഡോ നാഗസൂരി

ഗാന്ധിയന്‍ ശാസ്ത്ര വീക്ഷണങ്ങളെ കുറിച്ച് ഉയരുന്ന തെറ്റിദ്ധാരണകളെ തിരുത്തുകയാണ് ഡോ നാഗസൂരി. പൂര്‍ണ്ണമാകാത്ത പഠനങ്ങളും പക്വമല്ലാത്ത വിലയിരുത്തലുമാണ് ഗാന്ധിയെ ശാസ്ത്ര വിരുദ്ധനായി ചിത്രീകരിക്കാനുള്ള കാരണമെന്ന് അദ്ദേഹം ലേഖനത്തില്‍ പറയുന്നു.

മഹാത്മ ഗാന്ധി
author img

By

Published : Sep 17, 2019, 2:23 PM IST

ഹൈദരാബാദ്; ചിലപ്പോഴെങ്കിലും മഹാത്മ ഗാന്ധിയെ ശാസ്ത്രവിരുദ്ധനും യന്ത്ര വല്‍ക്കരണ വിരുദ്ധനും ആധുനിക വിരുദ്ധനുമായി വിലയിരുത്തി കാണാറുണ്ട്. എന്നാൽ ഇത്തരം വിലയിരുത്തലുകള്‍ തികച്ചും തെറ്റിദ്ധാരണയാണ്. ആദ്യ കാലത്ത് ഗാന്ധിജിയുടെ രചനകള്‍ക്കും ആശയങ്ങള്‍ക്കും വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതിനാലാണിത്. പില്‍കാലത്ത് ഗവേഷണ ലോകം ഗാന്ധിയെ സമഗ്ര പഠനങ്ങൾക്ക് വിധേയമാക്കി. ഗാന്ധി തന്‍റെ കാലഘട്ടത്തിൽ ശാസ്ത്രത്തോട് കാണിച്ച അടുപ്പമാണ് ഇതുവഴി പുറത്തുവന്നത്. ഗാന്ധി 'ശാസ്ത്രം' എന്ന വാക്ക് പതിവായി ഉപയോഗിച്ചിരുന്നുവെന്ന് മാത്രമല്ല, തന്‍റെ ആത്മകഥയുടെ തലക്കെട്ടിൽ 'പരീക്ഷണങ്ങൾ' എന്ന വാക്ക് ഉൾപ്പെടുത്തിയത് ശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്‍റെ സമീപനമായി കരുതപ്പെടുന്നു.
ഗാന്ധിജിയുടെ വീക്ഷണങ്ങള്‍ വ്യത്യസ്തമായിരുന്നു. അത് മനുഷ്യ-പ്രകൃതി, മനുഷ്യ-യന്ത്രം തുടങ്ങി പല മേഖലകളിലും വ്യാപിച്ചു. യന്ത്രത്തിനപ്പുറം, വസ്തുത- മൂല്യ ബന്ധം, പൊതുസമൂഹത്തിൽ ബദൽ ശാസ്ത്രത്തിനുള്ള ഇടം, ആയുർവേദത്തിലെ നൈതികതയും ഗവേഷണവും, ശാസ്ത്ര വിദ്യാഭ്യാസം, ശാസ്ത്ര നയം, സത്യഗ്രഹി ശാസ്ത്രജ്ഞൻ, ഖാദി- ശാസ്ത്രം, ചർക്കയിൽ ഗവേഷണം തുടങ്ങിയ മേഖലകളില്‍ അദ്ദേഹം പരീക്ഷണങ്ങള്‍ നടത്തി. മൃഗങ്ങളെ പോലും ഗവേഷണത്തിൽ അദ്ദേഹം ഉള്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ രണ്ടോ മൂന്നോ ദശകങ്ങളിൽ ഗാന്ധിജിയെ ശാസ്ത്രീയമായി പഠിക്കാന്‍ ലോകമെമ്പാടും ആരംഭിച്ചു. 1909 ൽ എഴുതിയ ഹിന്ദ് സ്വരാജ് എന്ന കൃതിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇതിലൊന്ന്. പല്ല് വൃത്തിയാക്കുന്ന കമ്പുമുതല്‍ വടിയും ചർക്കയും വരെ അദ്ദേഹം യന്ത്രങ്ങളായി കണ്ടു. അതേ സമയം മനുഷ്യശരീരം ഏറ്റവും മികച്ചതും അത്ഭുതകരവുമായ ഒരു യന്ത്രമായി കണിക്കാനും അദ്ദേഹം തയ്യാറായി. ചെരുപ്പു കുത്തി, തോട്ടിപ്പണിക്കാരന്‍, തയ്യല്‍കാരന്‍, നഴ്സ് തുടങ്ങി വിവിധ തൊഴിലുകളില്‍ അദ്ദേഹം തല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. മനുഷ്യ ശരീരത്തെ ഒരു യന്ത്രമായി കാണിക്കാനുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് അതിനെ വിലയിരുത്തുന്നത്.
1954ൽ ജവഹർലാൽ നെഹ്‌റു എഴുതിയ അനു ബന്ദോപാധ്യായയുടെ ബാഹുരുപ്പിയിലെ ആമുഖത്തില്‍ പറയുന്നത് ഇങ്ങനെയാണ്: “പല കാര്യങ്ങളിലും അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചത് അസാധാരണമാണ്. ചെയ്യുന്ന പ്രവൃത്തികളില്‍ അദ്ദേഹം ആത്മാര്‍ത്ഥമായാണ് ഇടപെട്ടത്. ഒരു പക്ഷെ ചെറിയ കാര്യങ്ങളെന്ന് കണക്കാക്കുന്ന പലകാര്യങ്ങൾക്കും അദ്ദേഹം ഏറെ ശ്രദ്ധ കൊടുത്തിരുന്നു. ഇതു തന്നെയാണ് മാനവികതയിലൂന്നിയ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടു നയിച്ചതെന്നും അദ്ദേഹം വിലയിരുത്തപ്പെടുന്നു.
ഗാന്ധിയൻ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വെബ്‌സൈറ്റുകള്‍ സന്ദർശിച്ചാൽ സമാനമായ ലേഖനങ്ങള്‍ കാണാനാകും. ബോംബെ സർവോദയ മണ്ഡലിലും ഗാന്ധി റിസർച്ച് ഫൗണ്ടേഷനിലുമെല്ലാം സമാന ലേഖനങ്ങളുണ്ട്. വിശ്വനാഥൻ, ബിശ്വാസ്, ഉബറോയ് തുടങ്ങിയവരുടെ ലേഖനത്തിലും ഇത്തരം കാര്യങ്ങള്‍ പരാമര്‍ശിക്കുന്നു. ഗാന്ധിജിയെയും ഖാദി പ്രസ്ഥാനത്തെയും ശാസ്ത്രവിരുദ്ധമെന്ന് മുദ്രകുത്തിയ ആളുകളിൽ ഒരാൾ ആൽഡസ് ഹക്സ്ലിയെന്ന് ഒരു ലേഖനത്തിൽ ഷൻഭു പ്രസാദ് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് കൂടുതൽ ആളുകൾ അംഗീകരിച്ചു. 1904 ൽ ബ്രിട്ടീഷ് അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്‍റ് ഓഫ് സയൻസ് അംഗങ്ങൾ ദക്ഷിണാഫ്രിക്ക സന്ദർശിച്ചിരുന്നു. ബ്രിട്ടീഷ് എമ്പയർ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്‍റ് ഓഫ് സയൻസ് എന്ന പേര് മാറ്റാനും ബ്രിട്ടീഷ് കോളനികളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ഗാന്ധി ആവശ്യപ്പെട്ടിരുന്നെന്നും രേഖകളിലുണ്ട്. ഇത് അസോസിയേഷനും അതേ സമയം ഇന്ത്യക്കും ഗുണകരമായിരുന്നു.
അറിവുകളുടെ കൈമാറ്റത്തിലൂടെ ശാസ്ത്രത്തെ കൂടുതല്‍ ജനപ്രിയമാക്കാന്‍ കഴിയുമെന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടു. ശാസ്ത്രജ്ഞരുടെ അന്വേഷണങ്ങള്‍ക്ക് പ്രചോദനം നല്‍കിയ ഗാന്ധി യൂറോപ്യന്‍ ശാസ്ത്രത്തിന്‍റെ അഹിംസാത്മകതയെ വിമര്‍ശിക്കുകയും ചെയ്തു. കൃത്യമായ പഠനങ്ങള്‍ നടത്താതെ ആയുര്‍വേദ മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനേയും ഗാന്ധി എതിര്‍ത്തു. ലൈംഗിക രോഗവുമായി ബന്ധപ്പെട്ട മരുന്നുകള്‍ വ്യാപകമായ രീതിയില്‍ മതിയായ പരീക്ഷണങ്ങളില്ലാതെ നിര്‍മ്മിക്കുന്നതിനെയും അദ്ദേഹം എതിര്‍ത്തു. നൂല്‍ നൂല്‍പ്പില്‍ അടക്കം ശാസ്ത്രത്തെ ഉപയോഗിച്ച ഗാന്ധി പില്‍കാലത്ത് കൂടുതല്‍ കണ്ടെത്തലുകളെയും പരീക്ഷണങ്ങളേയും സ്വാഗതം ചെയ്തു.
ഗാന്ധിജിയുടെ സത്യഗ്രഹ ശാസ്ത്രത്തെ കുറിച്ച് കുടുതല്‍ പഠനങ്ങള്‍ നടത്തിയ ആളാണ് മംഗലാല്‍ ഗാന്ധി. അദ്ദേഹത്തിന്‍റെ കണ്ടെത്തലില്‍ പലതും യാതാര്‍ത്ഥ്യമാകുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ 1928ല്‍ അദ്ദേഹം മരണപ്പെട്ടത് കൂടുതല്‍ ഗാന്ധിയന്‍ വീക്ഷണങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമായി.
പി സി റോയ്, ജെ സി ബോസ് തുടങ്ങിയവരുടെ ശാസ്ത്രീയ നീക്കങ്ങളാണ് അദ്ദേഹം കൂടുതലും ഉപയോഗിച്ചത്. 1927ല്‍ അദ്ദേഹം ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ വിദ്യാര്‍ഥികളെ കണ്ടിരുന്നു. ലോകത്തിന് ഉപകാരപ്രദമായ കണ്ടുപിടിത്തങ്ങള്‍ നടത്താനാണ് അദ്ദേഹം അവരോട് ആവശ്യപ്പെട്ടത്. ഇഗ്ലീഷ് ഭാഷ പഠിക്കുകയും അത് നിരന്തരം ഉപയോഗിക്കുകയും ചെയ്ത അദ്ദേഹം ഭാഷാ ശാസ്ത്രത്തിനും ഊന്നല്‍ നല്‍കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.