ETV Bharat / bharat

ജെഡിഎസുമായി സഖ്യം ഇല്ലായിരുന്നെങ്കിൽ കോൺഗ്രസ് 16 സീറ്റിൽ വിജയിക്കുമായിരുന്നു: വീരപ്പ മൊയ്‌ലി - ബംഗ്ലൂരു

കോൺഗ്രസിൽ താഴേതട്ടിൽ അഴിച്ചുപണി അനിവാര്യമാണെന്നും വീരപ്പ മൊയ്‌ലി.

ഫയൽ ചിത്രം
author img

By

Published : Jun 23, 2019, 12:44 PM IST

ബംഗ്ലൂരു: ജെഡിഎസുമായുള്ള സഖ്യം കോൺഗ്രസ് എടുത്ത തെറ്റായ തീരുമാനമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി. ജെഡിഎസുമായി സഖ്യമില്ലായിരുന്നെങ്കിൽ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 16 സീറ്റെങ്കിലും ലഭിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിലെ ചിക്കാബല്ലാപൂരിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു വീരപ്പ മൊയ്‌ലി. സഖ്യമില്ലായിരുന്നെങ്കിൽ ചിക്കാബല്ലാപൂരിൽ ജയിക്കുമായിരുന്നോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വീരപ്പ മൊയ്‌ലി. കോൺഗ്രസിലുള്ളവർ വരെ സഖ്യത്തിന് എതിരായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ബി എൻ ബച്ചെ ഗൗഡയാണ് ചിക്കാബല്ലാപൂരിൽ വിജയിച്ചത്. 1,82,110 വോട്ടുകൾക്കാണ് ബച്ചെ വീരപ്പ മൊയ്‌ലിയെ പരാജയപ്പെടുത്തിയത്. കോൺഗ്രസിൽ താഴേതട്ടിൽ അഴിച്ചുപണി അനിവാര്യമാണെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു.

Intro:Body:

https://www.ndtv.com/karnataka-news/congress-would-have-won-15-16-lok-sabha-seats-if-no-jds-tie-up-veerappa-moily-2057776

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.