ETV Bharat / bharat

കോണ്‍ഗ്രസില്‍ അഴിച്ചു പണി; ആര്‍.എസ്.എസ് മാതൃകയില്‍ സംഘടനാ സംവിധാനം

author img

By

Published : Sep 10, 2019, 10:10 AM IST

ജില്ലകള്‍ ഏകോപിപ്പിച്ച് ഡിവിഷനുകള്‍. പ്രേരകാണ് ഡിവിഷനിലെ പാര്‍ട്ടി പ്രവര്‍ത്തനം ഏകോപിപ്പിക്കുക.

കോണ്‍ഗ്രസില്‍ അഴിച്ചു പണി; ആര്‍.എസ്.എസ് മാതൃകയില്‍ സംഘടനാ സംവിധാനം

ന്യൂഡല്‍ഹി: സംഘടനാ സംവിധാനം അടിമുടി മാറ്റം വരുത്താനൊരുങ്ങി കോണ്‍ഗ്രസ്. ആര്‍.എസ്.എസ് മാതൃകയിലാണ് അഴിച്ചുപണിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമാണ് പുതിയ തീരുമാനത്തിലേക്കെത്താന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഇത് ഗുണകരമാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കു കൂട്ടല്‍.

ഒരു സംസ്ഥാനത്തെ നാലോ അഞ്ചോ ജില്ലകള്‍ ഉള്‍പ്പെടുത്തി ഒരു ഡിവിഷന്‍ രൂപീകരിക്കുകയും അതിന്‍റെ ചുമതല മൂന്ന് പ്രേരകുമാര്‍ക്ക് നല്‍കാനാണ് പുതിയ തീരുമാനം. ഈ പ്രേരകുമാരാണ് പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നത്.

ഈ മാസം മൂന്നിനു ഡല്‍ഹിയില്‍ ചേര്‍ന്ന ഒരു വര്‍ക്ക്‌ഷോപ്പിലാണ് പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചുള്ള സജീവ ചര്‍ച്ചകള്‍ നടന്നത്. അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം എല്ലാവരും ഇതിനെ ഇരു കൈയും നീട്ടി സ്വാഗതം ചെയ്യുകയായിരുന്നു.

കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്ന ആശയവും ചരിത്രവും ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. ഇതിനായി ഒരാഴ്ച പരിശീലനം നല്‍കാനാണ് തീരുമാനം. പ്രവര്‍ത്തനം വിലയിരുത്തിയതിന് ശേഷം മാത്രമാണ് പ്രേരകുമാരെ തെരഞ്ഞെടുക്കുക. ഒരിക്കല്‍ പരിശീലന കാലാവധി കഴിയുമ്പോള്‍ പ്രേരകുമാര്‍ എല്ലാ ജില്ലാ പാര്‍ട്ടി ഓഫീസുകളിലും സംഘാടന്‍ സംവാദ് നടത്തണം. ദേശീയ, സംസ്ഥാന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണിത്.

സെപ്റ്റംബര്‍ അവസാനത്തോടുകൂടി പ്രേരകുമാരുടെ പട്ടിക തയ്യാറാക്കി നല്‍കണമെന്നാണ് എഐസിസിയുടെ നിര്‍ദേശം. സംസ്ഥാന നേതൃത്വമാണ് പട്ടിക രൂപീകരിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.