അനിശ്ചിതത്വങ്ങൾ ബാക്കിയാക്കി കോൺഗ്രസിന്‍റെ എട്ടാമത്തെ സ്ഥാനാർഥിപട്ടികയും പുറത്തു വന്നു. രാഹുൽ ഗാന്ധി മത്സരത്തിനിറങ്ങുമെന്ന അഭ്യൂഹത്തെത്തുടർന്ന് രാഷ്ട്രീയ കേരളത്തിന്‍റെ ശ്രദ്ധാകേന്ദ്രമായ വയനാട്ടിലും, പി. ജയരാജനെതിരെ കെ. മുരളീധരന്‍റെ പേരുയർന്നുവന്ന വടകരയിലും സ്ഥാനാർഥികളെ നിർണയിക്കാതെയാണ് പുതിയപട്ടികയും പുറത്തുവന്നിരിക്കുന്നത്. കർണാടക, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മണിപൂർ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെയാണ് പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
![കോൺഗ്രസ് എട്ടാം സ്ഥാനാർത്ഥി പട്ടിക](https://etvbharatimages.akamaized.net/etvbharat/images/d2xp8i7xgaq238k_2403newsroom_00000_14.png)
ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെകർണാടകയിലെ ഗുൽഭർഗയിൽ നിന്നും ജനവിധി തേടും. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ നണ്ടെട് മണ്ഡലത്തിലുംമധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ ദിഗ് വിജയ് സിംഗ് ഭോപ്പാൽ സീറ്റിലും മത്സരിക്കും. ഉത്തരാഖണ്ഡ്മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്നൈനിറ്റാള്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിനായി മത്സര രംഗത്തിറങ്ങും.