ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം പ്രതിരോധത്തിലായ കോൺഗ്രസില്‍ നേതൃ സ്ഥാനത്തെ ചൊല്ലി പുതിയ പ്രതിസന്ധി. ദേശീയ അധ്യക്ഷനായി തുടരാൻ താല്‍പര്യമില്ലെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടിന് പിന്തുണ അറിയിച്ച് കൂടുതല്‍ പേർ കോൺഗ്രസ് നേതൃത്വത്തില്‍ നിന്ന് രാജിവെച്ചു. മധ്യപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബ്രറിയയാണ് ഏറ്റവും ഒടുവില്‍ രാജിവെച്ചവരില്‍ പ്രമുഖൻ. ഇന്നലെ നിയമ മനുഷ്യാവകാശ സെല്‍ ചെയർമാൻ സ്ഥാനത്ത് നിന്ന് വിവേ തൻവ രാജിവെച്ചിരുന്നു. കൂടുതല്‍ പേർ രാജിക്ക് തയ്യാറാകണം എന്നും പുതിയ നേതൃ നിര സൃഷ്ടിക്കാൻ രാഹുല്‍ ഗാന്ധിക്ക് ഇത് സ്വാതന്ത്ര്യം നല്‍കുമെന്നും രാജിവെച്ച നേതാക്കൾ പറഞ്ഞു. ഡല്‍ഹി കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് രാജേഷ് ലിലോതിയ, മഹിളാ കോൺഗ്രസ് ഹരിയാന ഘടകം പ്രസിഡന്‍റ് സുമിത്ര ചൗഹാൻ അടക്കമുള്ള നേതാക്കളും കഴിഞ്ഞ ദിവസങ്ങളില്‍ രാജിവെച്ചിരുന്നു. ഉത്തർപ്രദേശിലെ കോൺഗ്രസ് ഘടകം പിരിച്ചുവിട്ട കോൺഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നേതാക്കൾ തയ്യാറാകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. കോൺഗ്രസ് അധ്യക്ഷ പദവിയില്‍ തുടരണം എന്ന് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ ഗാന്ധി അക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കോൺഗ്രസില്‍ കൂട്ട രാജി: രാഹുലിന് പിന്തുണയെന്ന് വിശദീകരണം - കോൺഗ്രസില്‍ കൂട്ട രാജി
മധ്യപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബ്രറിയയാണ് ഏറ്റവും ഒടുവില്‍ രാജിവെച്ചവരില്‍ പ്രമുഖൻ
![കോൺഗ്രസില്‍ കൂട്ട രാജി: രാഹുലിന് പിന്തുണയെന്ന് വിശദീകരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3693616-569-3693616-1561746359747.jpg?imwidth=3840)