ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തിരിച്ചടിയായി എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക്.പാർട്ടിയിൽ നിന്നും പോകുന്ന എംഎൽഎമാരുടെ എണ്ണം എട്ടായി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആകെയുള്ള 19 എംഎല്‍എമാരില്‍എട്ടാമത്തെ എംഎൽഎയാണ് കോൺഗ്രസ് വിടുന്നത്. കോൺഗ്രസ് കോത്തഗുഡം എംഎല്‍എ വനമ വെങ്കട്ടേശ്വര റാവുവാണ് ഏറ്റവും ഒടുവില്‍ പാര്‍ട്ടി വിട്ട് ടിആര്‍എസിൽ ചേര്‍ന്നിരിക്കുന്നത്.
119 അംഗ സഭയില്‍ കോണ്‍ഗ്രസിന് 19 അംഗങ്ങളാണുണ്ടായിരുന്നത്. ഇതിൽ മൂന്നു മാസം കൊണ്ട് എട്ട് എംഎൽഎമാർ പാർട്ടി വിടുകയായിരുന്നു. പ്രതിപക്ഷ പദവി നിലനിര്‍ത്തണമെങ്കില്‍ 12 എംഎല്‍എമാരെങ്കിലും വേണം. ഇതോടെപ്രതിപക്ഷമെന്ന പദവിയും കോണ്‍ഗ്രസിന് നഷ്ടമാകുന്ന സ്ഥിതിയാണ്. നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ടിആര്‍എസ് നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാൽ പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനുള്ള ടിആര്‍എസിന്‍റെ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ്കോണ്‍ഗ്രസിന്‍റെ ആരോപണം. ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ കാണുമെന്ന് പ്രതിപക്ഷ നേതാവ് മാലു ഭട്ടി വിക്രമാര്‍ക വ്യക്തമാക്കി.