ETV Bharat / bharat

രാജ്യം കൊവിഡിനെതിരെ പോരാടുമ്പോഴും കോൺഗ്രസ് കേന്ദ്രത്തിനെതിരെയെന്ന് പ്രകാശ് ജാവദേക്കർ - കോൺഗ്രസ് പാർട്ടി

രാഹുൽ ഗാന്ധിയുടെ വിവേക ശൂന്യമായ പെരുമാറ്റത്തെ ജനങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ കുറ്റപ്പെടുത്തി

Congress is only fighting against Centre  not against COVID-19: Javadekar  കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ  രാഹുൽ ഗാന്ധി  രാജ്യം കൊവിഡിനെതിരെ പോരാടുമ്പോഴും കോൺഗ്രസ് കേന്ദ്രത്തിനെതിരെ  കോൺഗ്രസ് പാർട്ടി  ജാവദേക്കർ
രാജ്യം കൊവിഡിനെതിരെ പോരാടുമ്പോഴും കോൺഗ്രസ് കേന്ദ്രത്തിനെതിരെ; ജാവദേക്കർ
author img

By

Published : Apr 24, 2020, 8:23 PM IST

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയെ വിമർശിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ രംഗത്ത്. കൊവിഡ് കാലത്ത് രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും കോൺഗ്രസ് കേന്ദ്രത്തിനെതിരെയാണെന്ന് അദ്ദേഹം പരിഹസിച്ചു.

രാജ്യം മുഴുവൻ കൊവിഡിനെതിരെ യുദ്ധം ചെയ്യുമ്പോൾ കോൺഗ്രസ് കേന്ദ്ര സർക്കാരിനെതിരെ മാത്രമാണ് പോരാടുന്നത്. രാഹുൽ ഗാന്ധിയും സംഘവും കേന്ദ്ര സർക്കാരിനെ എതിർക്കുന്നു. അവർ കേന്ദ്രത്തിനെതിരെയാണ് പോരാടുന്നത്. അല്ലാതെ കൊവിഡിനെതിരെയല്ലെന്ന് ജാവദേക്കർ പറഞ്ഞു. ഗാന്ധി ഒരിക്കലും സർക്കാരിനെ എതിർക്കാൻ ജനങ്ങളെ ഉപദേശിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യയിലെ ജനങ്ങൾ രാഹുലിന്റെ പെരുമാറ്റത്തെ അംഗീകരിക്കില്ലെന്നും കുറ്റപ്പെടുത്തി.

എല്ലാ സർക്കാർ ജീവനക്കാരുടേയും ഡിയർനെസ് അലവൻസ് (ഡിഎ), ഡിയർനെസ് റിലീഫ് (ഡിആർ) വർധനവ് നിർത്തലാക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തിനെതിരെ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഡി‌എ, ഡി‌ആർ എന്നിവ സംബന്ധിച്ച കേന്ദ്രത്തിന്‍റെ മനുഷ്യത്വരഹിതവും വിവേകശൂന്യവുമായ തീരുമാനത്തെ വിമർശിച്ച രാഹുൽ, ബുള്ളറ്റ് ട്രെയിൻ പദ്ധതിയും സെൻട്രൽ വിസ്ത സൗന്ദര്യവൽക്കരണ പദ്ധതിയും താൽക്കാലികമായി നിർത്തിവച്ചാൽ കോടിക്കണക്കിന് രൂപ തിരിച്ചുപിടിക്കാമെന്ന് സർക്കാരിനെ ഓർമ്മിപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.