ബെംഗലൂരു: ചെങ്കോട്ടയിലെ അക്രമത്തിന് പിന്നിൽ കോണ്‍ഗ്രസും ഖാലിസ്ഥാനികളും ആണെന്ന് കർണാടക കൃഷി മന്ത്രി ബിസി പാട്ടീൽ. ഇത് കർഷകരുടെ പ്രതിഷേധം പോലെ തോന്നുന്നില്ല. പ്രധാന മന്ത്രിയെ വെറുക്കുന്ന രാജ്യത്തെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് പാട്ടീൽ പറഞ്ഞു.
"ചെങ്കോട്ടയ്‌ക്ക് അതിന്‍റേതായ ചരിത്രമുണ്ട്. കോട്ടയിൽ ത്രിവർണ് പതാക ഉയർത്തുന്നത് ഒരു പാരമ്പര്യമാണ്. പ്രധാന മന്ത്രിയായ ശേഷം ഏതൊരു കർഷകനും അവിടെ പതാക ഉയർത്താം. എന്നാൽ ഇന്ന് നടന്നത് തീവ്രവാദ പ്രവർത്തനമാണ്. കർഷകരുടെ പേരും പറഞ്ഞ് ഇവർ നാളെ അതിർത്തിയിലെ സൈനികരെ ആക്രമിക്കും. പൊലീസുകാരെ ആക്രമിച്ചത് കോണ്‍ഗ്രസുകാരും തീവ്രവാദികളുമാണ്", പാട്ടീൽ പറഞ്ഞു. അതേ സമയം കർഷകരെ തീവ്രവാദികളെന്ന് വിളിച്ചതിന് കോൺഗ്രസ് പ്രവർത്തകർ പാട്ടീലിനെതിരെ ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.