ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്‌ച നടത്തുന്ന ഭാരത് ബന്ദിന് പിന്തുണയുമായി കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടനകള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
കേന്ദ്ര മന്ത്രിമാരും കര്‍ഷകരും നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. കാര്‍ഷിക നിയമത്തിനെതിരെ പഞ്ചാബിലും ഹരിയാനയിലും ട്രാക്‌ടര്‍ റാലികള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയിരുന്നെന്നും കോണ്‍ഗ്രസ് പറഞ്ഞു.
ബിജെപി ജനങ്ങളെ വഞ്ചിച്ചുവെന്നതിന്‍റെ തെളിവാണ് കര്‍ഷക പ്രക്ഷേപം. സര്‍ക്കാരിന്‍റെ നല്ല ദിനങ്ങള്‍ വന്നത് ചിലര്‍ക്ക് മാത്രമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. ഡിസംബര്‍ ഒന്‍പതിനാണ് കേന്ദ്രം കര്‍ഷകരുമായി അടുത്ത ഘട്ട ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്. നിയമങ്ങളില്‍ ഭേദഗതിയാവാമെന്ന് സര്‍ക്കാര്‍ അറിയിച്ചുവെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.