ചെന്നൈ: കോയമ്പത്തൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ തെറിച്ചു വീണയാളെ റെയില്‍വെ സുരക്ഷാ സേന (ആര്‍പിഎഫ്) രക്ഷിച്ചു.
സ്റ്റേഷനില്‍ ഡ്യൂട്ടിയിലായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥനായിരുന്നു തെറിച്ചു വീണയാളെ രക്ഷിച്ചത്. രക്ഷിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. ട്രെയിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീഴാനിരുന്ന യാത്രക്കാരനെ ട്രെയിനിനുള്ളിലേക്ക് തള്ളിയിട്ടായിരുന്നു രക്ഷപ്പെടുത്തിയത്.