ലഖ്‌നൗ: ഉത്തർപ്രദേശ് ജലസേചന വകുപ്പിൽ 1,438 ജൂനിയർ എഞ്ചിനീയർമാരെ പുതുതായി നിയമിച്ചു. എഞ്ചിനീയർമാരുടെ നിയമന കത്തുകൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിതരണം ചെയ്തു. എഞ്ചിനീയർമാരെ കഴിവും യോഗ്യതയും കണക്കിലെടുത്താണ് നിയമിച്ചതെന്ന് ആദിത്യനാഥ് പറഞ്ഞു.
സംസ്ഥാനത്ത് അഴിമതിയും കുറ്റകൃത്യങ്ങളും വളരാൻ അനുവദിക്കില്ലെന്ന് സെപ്റ്റംബറിൽ ആദിത്യനാഥ് പറഞ്ഞിരുന്നു. കൊവിഡ് -19 കണക്കിലെടുത്ത് വീഡിയോ കോൺഫറൻസ് വഴിയാണ് നിയമന ചടങ്ങ് നടന്നത്.