പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ ഭാര്യ മരിച്ചത് ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിനാലെന്ന് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദി. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വി.നാരായണ സ്വാമിയുടെ ഭാര്യ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം അപകടത്തില്‍പ്പെട്ടത്. ഹെല്‍മറ്റ് ധരിക്കാതെയാണ് അദ്ദേഹത്തിന്‍റ ഭാര്യ യാത്ര ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ താന്‍ ജനങ്ങളോട് ഹെല്‍മറ്റ് വക്കാന്‍ ആവശ്യപ്പെടുന്നതിനാല്‍ തന്നെ ഏകാധിപതിയായാണ് അവര്‍ കാണുന്നതെന്നും കിരണ്‍ ബേദി പറഞ്ഞു. തന്‍റെ നടപടികളില്‍ വിമര്‍ശനം ഉയര്‍ത്തുന്നതിനു മുന്‍പ് അതേപറ്റി വിശദമായി കേള്‍ക്കണം. ഫെബ്രുവരി എട്ടിന് അദ്ദേഹം തനിക്കെഴുതിയ കത്തില്‍ 36 പ്രശ്നങ്ങളാണ് ഉയര്‍ത്തി കാണിച്ചിരുന്നത്. എന്നാല്‍ അവയില്‍ ചിലത് ഇപ്പോള്‍ നിലനില്‍ക്കുന്നവയല്ല, മറ്റു ചിലത് മുന്‍പ് പരിഹരിക്കപ്പെട്ടതാണെന്നും കിരണ്‍ ബേദി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്നും മന്ത്രിസഭാ തീരുമാനങ്ങളെ കുറിച്ച് താനുന്നയിച്ച സംശയങ്ങള്‍ക്കു മറുപടി നല്‍കുകയാണ് ചെയ്യേണ്ടതെന്നും കിരണ്‍ ബേദി ആവശ്യപ്പെട്ടു. ഈ മാസം 21ന് മുഖ്യമന്ത്രിയെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ടെന്നും ലഫ്. ഗവര്‍ണര്‍ വ്യക്തമാക്കി.