ETV Bharat / bharat

വസ്ത്രം മാറാം, പ്രത്യയശാസ്ത്രം മാറില്ല: സ്വന്തം പാർട്ടി അംഗങ്ങളോട് മമത ബാനർജി - പാർട്ടി യോഗം മമത വാർത്ത

തുടക്കം മുതൽ പാർട്ടിയിലുള്ളവർ എപ്പോഴും പാർട്ടിയിൽ ഉണ്ടാകുമെന്നും അവരുടെ പ്രത്യയശാസ്ത്രം മാറില്ലെന്നും തൃണമൂൽ കോൺഗ്രസ് അംഗങ്ങളോട് പാർട്ടി യോഗത്തിൽ മമത ബാനർജി പറഞ്ഞു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി വസ്‌ത്രം മാറുന്ന പോലെ വാർത്ത  തൃണമൂൽ കോൺഗ്രസ് സ്ഥാപക മമത വാർത്ത  വസ്ത്രം മാറുന്നപോലെ പാർട്ടി മാറി മമത ബാനര്‍ജി വാർത്ത  മമത ബാനര്‍ജി ബിജെപിക്കെതിരെ വാർത്ത  പ്രത്യയശാസ്ത്രം മാറ്റുന്ന പാര്‍ട്ടി അംഗങ്ങൾ വാർത്ത  കൂച്ച്ബെഹർ മമത വാർത്ത  വസ്ത്രങ്ങൾ മാറ്റാനാകും മമത വാർത്ത  പാർട്ടി യോഗം മമത വാർത്ത  mamata dress can change news
ന്തം പാർട്ടി അംഗങ്ങളോട് മമത ബാനർജി
author img

By

Published : Dec 17, 2020, 7:55 AM IST

കൊൽക്കത്ത: വസ്ത്രം മാറുന്നതുപോലെ പ്രത്യയശാസ്ത്രം മാറ്റുന്ന പാര്‍ട്ടി അംഗങ്ങളെ വിമർശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് സ്ഥാപകയുമായ മമത ബാനര്‍ജി. തുടക്കം മുതൽ പാർട്ടിയിലുള്ളവർ എപ്പോഴും പാർട്ടിയിൽ ഉണ്ടാകുമെന്നും അവരുടെ പ്രത്യയശാസ്ത്രം മാറില്ലെന്നും മമത കഴിഞ്ഞ ദിവസം കൂച്ച്ബെഹറിലെ പാർട്ടി യോഗത്തിൽ പറഞ്ഞു. ഒപ്പം എതിരാളികളായ ബിജെപിയെയും മുഖ്യമന്ത്രി നിശിതമായി വിമർശിച്ചു.

"ആദ്യം മുതൽ തൃണമൂലിൽ ഉണ്ടായിരുന്നവർ, ഇവിടെ തന്നെ ഉണ്ടാകും. ആദ്യ ദിവസം ഉള്ളവർ അവസാന ദിവസം വരെ കൂടെ നിൽക്കും. ആളുകൾക്ക് ഓരോ ദിവസവും സ്വഭാവം മാറ്റാൻ കഴിയില്ല. വസ്ത്രങ്ങൾ മാറ്റാനാകും, പക്ഷേ പ്രത്യയശാസ്‌ത്രം മാറ്റുവാനാകില്ല," എന്നാണ് മമത ബാനർജി പറഞ്ഞത്.

തൃണമൂൽ കോൺഗ്രസ് അവരുടെ വാഗ്‌ദാനങ്ങൾ എല്ലാം നിറവേറ്റിയെന്നും എന്നാൽ, കേന്ദ്ര സർക്കാർ ഇതുവരെയും വാക്ക് പാലിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.