ലഖ്‌നൗ: ബിജെപി എംഎൽഎയുടെ സഹായി വെടിയേറ്റ് മരിച്ചു. ദൗരാല സ്വദേശിയായ മോനു അഹ്‌ലാവത്താണ് കൊല്ലപ്പെട്ടത്. മുറിയിൽ നിന്നും വെടിയൊച്ച കേട്ടതായും നോക്കുമ്പോൾ മോനു അഹ്‌ലാവത്ത് വെടിയേറ്റ് തറയിൽ കിടക്കുന്നതാണ് കണ്ടതെന്നും ബന്ധുക്കൾ പറഞ്ഞു. ഉടൻതന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്ന് നിഗമനം ഉണ്ടെങ്കിലും ഫോറൻസിക് സംഘം കൊലപാതകമാണെന്ന് സംശയിക്കുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. സർദാന നിയോജകമണ്ഡലത്തിലെ എംഎൽഎയായ സംഗീത് സോമിന്‍റെ അടുത്ത സഹായിയായിരുന്നു മോനു അഹ്‌ലാവത്ത്. കേസിൽ അന്വേഷണം തുടരുന്നു.
യുപിയിൽ ബിജെപി എംഎൽഎയുടെ സഹായി വെടിയേറ്റ് മരിച്ചു - Uttar Pradesh murder
ദൗരാല സ്വദേശിയായ മോനു അഹ്‌ലാവത്താണ് വെടിയേറ്റ് മരിച്ചത്. വീടിനുള്ളില്‍ വച്ചാണ് ഇയാൾക്ക് വെടിയേറ്റത്