ലക്നൗ: ഉത്തർപ്രദേശിലെ ന്യൂ ആസാദ് നഗർ പ്രദേശത്ത് എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. പെൺകുട്ടിയെ ഒരു സംഘം ആളുകൾ പീഡിപ്പിച്ചതായും ഇതിൽ മനം നൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും വീട്ടുകാർ പറഞ്ഞു. പ്രതികൾക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കുട്ടി പീഡിനത്തിനിരയായ സംഭവം പൊലീസിനെ അറിയിച്ചിരുന്നില്ലെന്നും സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും കാൺപൂർ സൗത്ത് എസ്പി അപർണ ഗുപ്ത പറഞ്ഞു.