ETV Bharat / bharat

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കില്ലെന്ന് സിഐസിഎസ്ഇ അറിയിച്ചു.

author img

By

Published : Jul 10, 2020, 5:49 PM IST

CISCE  ICSE  COVID-19 pandemic  Exam result  ICSE exam result  ഐസിഎസ്ഇ  ഐഎസ്‌സി  പരീക്ഷാഫലം  സിഐസിഎസ്ഇ  കൊവിഡ്
ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ഐസിഎസ്ഇ പത്ത്, ഐഎസ്‌സി പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. നിലവിലെ അസാധാരണമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കില്ലെന്ന് കൗൺസിൽ ഫോർ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻ (സിഐസിഎസ്ഇ) അറിയിച്ചു.

  • Results of Class 10 (ICSE) and Class 12 (ISC) year 2020 examinations to be declared on 10th July at 3:00 pm: Council for the Indian School Certificate Examinations (CISCE) pic.twitter.com/Tci4UDpvMI

    — ANI (@ANI) July 9, 2020 " class="align-text-top noRightClick twitterSection" data=" ">

രാജ്യത്ത് കൊവിഡ് കേസുകൾ വര്‍ധിച്ച സാഹചര്യത്തില്‍ ചില പരീക്ഷകൾ റദ്ദാക്കേണ്ടി വന്നിരുന്നു. പരീക്ഷ നടത്താതിരുന്ന വിഷയങ്ങൾക്ക് ഇന്‍റേണൽ മാർക്കിന്‍റെയും നേരത്തെ നടത്തിയ പരീക്ഷകളുടെ മാർക്കിന്‍റെയും അടിസ്ഥാനത്തിലാണ് വിജയം നിശ്ചയിച്ചത്. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ 2,06,525 കുട്ടികൾ വിജയിച്ചു. 1,377 വിദ്യാര്‍ഥികളാണ് തോറ്റത്. ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 85,611 വിദ്യാര്‍ഥികൾ ജയിക്കുകയും 2,798 പേര്‍ തോല്‍ക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.