ചൗക്കീദാർ ചോർ ഹെ പരാമർശത്തിൽ രാഹുൽ ഗാന്ധിയോട് മാപ്പ് എവിടെയെന്ന് സുപ്രീംകോടതി. സത്യവാങ്മൂലത്തിൽ ഖേദം പ്രകടിപ്പിച്ചത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും കോടതി.
റാഫേൽ ഇടപാട് കേസിൽ ചൗക്കീദാർ ചോർ ഹെ എന്ന് സുപ്രീംകോടതി കണ്ടെത്തിയെന്ന രാഹുലിന്‍റെ പ്രസ്താവന കോടതയലക്ഷ്യമാണെന്ന് കാണിച്ച് ബിജെപി നൽകിയ ഹർജിയിലാണ് കോടതിയുടെ പ്രതികരണം. ഞങ്ങൾ എവിടെയാണ് അങ്ങനെ പറഞ്ഞത് ? എവിടെയാണ് നിങ്ങൾ പൂർണ്ണമായ ഖേദം പ്രകടിപ്പിച്ചത് ? രണ്ടാമത്തെ സത്യവാങ്മൂലം എന്തിനാണ് ? എന്നും രാഹുലിന്‍റെ അഭിഭാഷകനോട് ചോദിച്ചു. ബ്രാക്കറ്റിൽ ഖേദം പ്രകടിപ്പിക്കുന്നതിന്‍റെ അർഥമെന്താണെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചോദിച്ചു.
അതേസമയം "ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. ഇത് ക്ഷമാപണത്തിന് തുല്യമാണ്. എന്‍റെ പ്രസ്താവനയിൽ എന്തെങ്കിലും സംശയമുണ്ടാവാനിടയില്ല, സമർപ്പിച്ച സത്യവാങ്മൂലത്തിൽ പിഴവുകൾ ഉണ്ട്, ഈ മൂന്നു തെറ്റുകൾക്കും ഞാൻ മാപ്പ് ചോദിക്കുന്നു , സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശമില്ല " എന്നാണ് രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി അറിയിച്ചത്.
എന്നാൽ ഈ പ്രസ്താവന ചീഫ് ജസ്റ്റിസിന് സ്വീകാര്യമായില്ല. അതിനാൽ കേസിൽ ഒരു സത്യവാങ്മൂലം സമർപ്പിക്കാൻ രാഹുൽ ഗാന്ധിയോട് സിജെഐ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. അനുവദിക്കുന്ന സമയം ക്ഷമാപണമായി അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു . കേസിൽ തിങ്കളാഴ്ച്ച വീണ്ടും വാദം കേൾക്കും.