ഞാൻ ഒരിക്കലും പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്തിട്ടില്ല. കാവൽക്കാരൻ എന്നാൽ ആദർശവും അവേശവുമാണ് മോദി പറഞ്ഞു. 2014 ലെ തെരഞ്ഞെടുപ്പിൽ ഒരു മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമാണ് ഞാൻ അറിയപ്പെട്ടിരുന്നത്. വിമർശകരാണ് അക്കാലത്ത് എന്നെ ഉയരത്തിലെത്താൻ സഹായിച്ചത്. അവരോടെനിക്ക് നന്ദിയുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
കഴിഞ്ഞ അഞ്ച് വർഷത്തിൽ രാജ്യമെമ്പാടുമുളള പിന്തുണ തനിക്ക് ലഭിച്ചു. അടുത്ത് ലോകസഭാ തെരഞ്ഞെടുപ്പിൽ ഒരവസരം കൂടി തനിക്ക് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മോദി അഭിപ്രായപ്പെട്ടു.
ബലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെയും പ്രസംഗത്തിൽ മോദി പരാമർശിച്ചു. താനല്ല ഇന്ത്യൻ സേനയാണ് അത് നടത്തിയത്. സൈന്യത്തിന്‍റെ ശക്തിയിലും കഴിവിലും എനിക്ക് വിശ്വാസമാണ്. പുൽവാമക്ക് ശേഷം തിരിച്ചടി നടത്താനുളള പൂർണ്ണ അധികാരം സൈന്യത്തിന് നൽകി - അദ്ദേഹം വിശദീകരിച്ചു.
അഞ്ച് വർഷത്തെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് കൂടിയായിരുന്നു മോദിയുടെ പ്രസംഗം. പ്രതിപക്ഷം സ്വീകരിച്ച നടപടികളെയും അവാർഡ് വാപസി പോലുളള പ്രതിഷേധങ്ങളെയും വിമർശിക്കാനും അദ്ദേഹം മറന്നില്ല. ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ നിരവധി പേരാണ് പങ്കെടുത്തത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തത്സമയ സംപ്രേഷണവും ഒരുക്കിയിരുന്നു