ETV Bharat / bharat

തെരഞ്ഞെടുപ്പ് റാലിയില്‍ നിതീഷ്‌ കുമാറിനെതിരെ വിമര്‍ശനവുമായി എല്‍ജെപി അധ്യക്ഷന്‍ - Nitish Kumar bihar election

തങ്ങള്‍ അധികാരത്തിലെത്തിയാന്‍ കോഴ വാങ്ങുന്ന നിതീഷ്‌ കുമാറും ഉദ്യോഗസ്ഥരും ജയിലില്‍ പോകേണ്ടി വരുമെന്ന് ചിരാഗ്‌ പസ്വാന്‍.

തെരഞ്ഞെടുപ്പ് റാലിയില്‍ നിതീഷ്‌ കുമാറിനെതിരെ വിമര്‍ശനവുമായി എല്‍ജെപി അധ്യക്ഷന്‍  Chirag Paswan against Nitish Kumar  bihar election  എല്‍ജെപി അധ്യക്ഷന്‍ ചിറാഗ്‌ പസ്വാന്‍  നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം  Nitish Kumar bihar election  Chirag Paswan
തെരഞ്ഞെടുപ്പ് റാലിയില്‍ നിതീഷ്‌ കുമാറിനെതിരെ വിമര്‍ശനവുമായി എല്‍ജെപി അധ്യക്ഷന്‍
author img

By

Published : Oct 25, 2020, 4:40 PM IST

പട്‌ന: നിയമസഭാ തെരഞ്ഞെടുപ്പ് റാലിയില്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് എല്‍ജെപി അധ്യക്ഷന്‍ ചിരാഗ്‌ പസ്വാന്‍. സംസ്ഥാനത്ത് മദ്യ നിരോധനം പരാജയമായിരുന്നുവെന്നും വ്യാജ മദ്യം സംസ്ഥാനത്ത് വ്യാപകമായി ഒഴുകുകയാണെന്നും പസ്വാന്‍ കുറ്റപ്പെടുത്തി. നിതീഷ് കുമാര്‍ കോഴ വാങ്ങുന്നുണ്ടെന്നും പസ്വാന്‍ ആരോപിച്ചു. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ നിതീഷ്‌ കുമാറും അദ്ദേഹത്തിന്‍റെ ഉദ്യോഗസ്ഥരും ജയിലിലാകുമെന്നും പസ്വാന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബുസാറിലെ ഡുംറാവില്‍ നടന്ന റാലിയിലാണ് പസ്വാന്‍ ഇക്കാര്യം പറഞ്ഞത്. വരാന്‍ പോകുന്നത് നിതീഷ്‌ സര്‍ക്കാരായിരിക്കില്ലെന്നും ബിഹാര്‍ ഫസ്റ്റ് ബിഹാറി ഫസ്റ്റ് നടപ്പാക്കാന്‍ എല്‍ജെപി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.