ETV Bharat / bharat

ചിന്മയാനന്ദിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്; ലാപ്ടോപ്പും പെൻഡ്രൈവും കണ്ടെത്തി - ചിന്മയാനന്ദ്

കേസിൽ ബിജെപി നേതാവ് ഡിപിഎസ് റാത്തോറിന് നിർണായക പങ്കുണ്ടെന്നും അന്വേഷണ സംഘം.

ചിന്മയാനന്ദിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് ; ലാപ്ടോപ്പും പെൻഡ്രൈവും കണ്ടെത്തി
author img

By

Published : Nov 4, 2019, 1:11 PM IST

ന്യൂഡൽഹി: നിയമ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് . ബിജെപി നേതാവ് ഡിപിഎസ് റാത്തോറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തതോടെയാണ് കൂടുതൽ തെളിവുകൾ പുറത്തുവന്നത്. ചിന്മയാനന്ദ് ഉപയോഗിച്ചിരുന്നതായി കരുതുന്ന ലാപ്ടോപ്പും പെൻഡ്രൈവുമാണ് റാത്തോറിന്‍റെ പക്കൽ നിന്നും കണ്ടെത്തിയത്. കേസിൽ റാത്തോറിന് നിർണായക പങ്കുണ്ടെന്നും ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ സംഘം വെളിപ്പെടുത്തി. ലൈംഗികമായി പീഡിപ്പിക്കുന്ന ദ്യശ്യങ്ങൾ പെൻഡ്രൈവിലാക്കി തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതി പരാതി നൽകിയിട്ടുണ്ട് . യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്‌ചയാണ് ചോദ്യം ചെയ്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.