ഹൈദരാബാദ്: ബിജെപി എംഎൽഎയുടെ 'ചൈനീസ് വൈറസ് ഗോ ബാക്ക്' എന്ന മുദ്രാവാക്യത്തിനെതിരെ ഇന്ത്യയിലെ ചൈനീസ് എംബസി. ഏപ്രിൽ അഞ്ചിനാണ് തെലങ്കാന ബിജെപി എംഎൽഎ രാജാ സിങ് വിവാദ മുദ്രാവാക്യം വിളിച്ചത്. സംഭവത്തിൽ എതിർപ്പറിയിച്ച് ചൈനീസ് എംബസി സിങിന് കത്തെഴുതി.
-
धन्यवाद भारत 🇮🇳
— Raja Singh (@TigerRajaSingh) April 5, 2020 " class="align-text-top noRightClick twitterSection" data="
धन्यवाद @narendramodi जी।#9pm9minutes #9बजे9मिनट pic.twitter.com/03TuCFXqrn
">धन्यवाद भारत 🇮🇳
— Raja Singh (@TigerRajaSingh) April 5, 2020
धन्यवाद @narendramodi जी।#9pm9minutes #9बजे9मिनट pic.twitter.com/03TuCFXqrnधन्यवाद भारत 🇮🇳
— Raja Singh (@TigerRajaSingh) April 5, 2020
धन्यवाद @narendramodi जी।#9pm9minutes #9बजे9मिनट pic.twitter.com/03TuCFXqrn
ലോകത്ത് ആദ്യമായി വൈറസ് ബാധ റിപ്പോർട്ട് ചെയ്‌തത് ചൈനയിലാണ്, അതിനർഥം കൊവിഡ് ചൈനയിൽ നിന്നും ഉണ്ടായതാണ് എന്നല്ലെന്നും സിങിന്‍റെ മുദ്രാവാക്യത്തെ ശക്തമായി എതിർക്കുന്നുവെന്നും കത്തിൽ പറയുന്നു.
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പോലും കൊവിഡിനെ 'ചൈനീസ് വൈറസ്' എന്നാണ് വിശേഷിപ്പിച്ചതെന്ന് സിങ് മറുപടി നൽകി. ഏപ്രിൽ അഞ്ചിന് നടന്ന പ്രധാനമന്ത്രിയുടെ വിളക്കുകൊളുത്തൽ ആഹ്വാനത്തിന്‍റെ ഭാഗമായാണ് ബിജെപി എംഎൽഎയും അനുയായികളും ചേർന്ന് തീ കത്തിച്ച് മുദ്രാവാക്യം മുഴക്കിയത്.