ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷത്തിനിടയിൽ പുതിയ നീക്കവുമായി ചൈന. ഉത്തരഖണ്ഡ് അതിർത്തിക്ക് സമീപം ചൈനീസ് നിർമാണ പ്രവർത്തനങ്ങൾ കണ്ടെത്തി. നേപ്പാളിലെ ടിങ്കർ-ലിപു ചുരത്തിന് അടുത്തുള്ള ചൈനീസ് ഭാഗത്ത് കുടിലുകൾ പോലെയുള്ള നിർമാണങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ.
ചമ്പ മൈതാനത്തിന് അടുത്തുള്ള ജോജോ ഗ്രാമത്തിലെ അതിർത്തി ഭാഗത്ത് ചൈന നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായും കണ്ടെത്തിയതായും വൃത്തങ്ങൾ അറിയിച്ചു. നേപ്പാളിലെ ടിങ്കർ-ലിപു ചുരത്തിൽ നിന്ന് ഏഴ് മുതൽ എട്ട് കിലോമീറ്റർ അകലെയാണ് ജോജോ ഗ്രാമം.
ഉത്തരാഖണ്ഡ് അതിർത്തിക്ക് സമീപത്തുള്ള ചൈനീസ് സൈന്യത്തിന്‍റെ നീക്കത്തെ കുറിച്ച് സൂക്ഷ നിരീക്ഷണം നടത്തുകയാണെന്ന് സുരക്ഷ ഏജൻസികൾ അറിയിച്ചു.